കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം ജനുവരി 20ന്

 

കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എം പി യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജനുവരി 20 തിങ്കൾ ഉച്ചക്ക് രണ്ടു മണിക്ക് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ,എം പി വി.കെ.ശ്രീകണ്ഠൻ നിർവഹിക്കും.എം പി യുടെ പ്രാദേശിക ആസ്തിവികസനഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയാണ് സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് അനുവദിച്ചത്.പിടിഎ യുടെ ശ്രമഫലമായി ടൈൽസ് പതിച്ച് പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്.സ്‌കൂളിനെ സ്നേഹിക്കുന്ന  മുഴുവൻ അഭ്യുദയകാംക്ഷികളും പൂർവ്വ വിദ്യാർത്ഥികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു

Post a Comment

Previous Post Next Post