കരിമ്പ മുസ്‌ലിം ലീഗ്‌ ഓഫീസ്‌ ഉദ്ഘാടനം ജനുവരി 23 വ്യാഴം വൈകീട്ട് 5 മണിക്ക്

 

കല്ലടിക്കോട്‌:കരിമ്പ പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ ഓഫീസ്‌ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 23 വ്യാഴം വൈകീട്ട് 5 മണിക്ക് മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കരിമ്പ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്‌ പി.കെ.എം.മുസ്തഫ അധ്യക്ഷത വഹിക്കും.യുസുഫ് പാലക്കൽ റിപ്പോർട്ട്‌ അവതരണം നടത്തും.സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, എൻ.ഷംസുദ്ധീൻ എം.എൽ.എ,കരീം സാഹിബ്‌,വി.കെ. ശ്രീകണ്ഠൻ എം.പി,മരക്കാർ മാരായമംഗലം, കളത്തിൽഅബ്ദുള്ള, അഡ്വ.ടി.എ.സിദ്ധിഖ്, സലാം മാസ്റ്റർ,സന്ദീപ്‌ വാര്യർ തുടങ്ങി വിവിധ നേതാക്കളും പ്രവർത്തകരും സംബന്ധിക്കും.കരിമ്പയിൽ പാർട്ടിയുടെ ആസ്ഥാനം എന്നതിലുപരി,പാവപ്പെട്ടമനുഷ്യർക്ക് അത്താണിയാകുന്ന വിധം,ജാതി മത രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി ജനസേവന-ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടി ആശ്രയിക്കാവുന്ന കേന്ദ്രമായി ലീഗ് ഹൗസ് പ്രവർത്തിക്കും.മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ചിരകാല അഭിലാഷവും സ്വപ്നവുമാണ് സ്വന്തമായ ആസ്ഥാന മന്ദിരത്തിലൂടെ സഫലമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു.പി.കെ.എം.മുസ്തഫ,പി.കെ.അബ്ദുള്ളക്കുട്ടി, എം.എസ്.നാസർ,യൂസുഫ് പാലക്കൽ,സലാം അറോണി,മുഹമ്മദ് ഹാരിസ്,അലവി വാലിക്കോട്,സമദ് വെട്ടം, മൻസൂർ മേലേകലവറ, ശിഹാബ് ചെല്ലിപ്പറമ്പൻ തുടങ്ങിയവർ കല്ലടിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post