മലപ്പുറം: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍, അരീക്കോട് ഉൗര്‍ങ്ങാട്ടിരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെ ത്തിച്ചു. കിണറിന്റെ ഒരുഭാഗം പൊളിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ജെ.സി.ബി ഉപയോഗിച്ച് ഒരുക്കിയ വഴിയിലൂടെ അവശനിലയിലായ ആന പുറത്തു കടന്നു. 60 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.ഇൗ സമയം പൊതുജനങ്ങള്‍ക്ക് സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് 18 മണിക്കൂറിന് ശേഷം ഇന്നലെ രാത്രി എട്ടോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പത്തരയോടെ ആന പുറത്തെത്തി. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠിയുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍, തഹസില്‍ദാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഇടവക വികാരി എന്നിവരുടെ യോഗത്തി ലാണ് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനും അനിശ്ചിതത്വത്തിനും പരിഹാരമായത്.കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ 25 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാട്ടാന കുടുങ്ങിയത്.ജെ.സി.ബി. ഉപയോഗിച്ച് കിണറിലെ മണ്ണിടിച്ച് ആനയെ പുറത്തെത്തിച്ച് കാട്ടിലേക്ക് കടത്തുന്ന തീരുമാനത്തോട് നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധ നിലപാടാണ് ആദ്യഘട്ടത്തില്‍ സ്വീകരിച്ചത്. കിണറ്റില്‍ വച്ച് തന്നെ ആനയെ മയക്കുവെടി വച്ച് ഉള്‍വനത്തിലെത്തിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സ്ഥലത്തെത്തിച്ച ജെ.സി.ബി. പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ അയച്ചിരുന്നു.സംഭവസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് വനമെന്നും അവിടേക്ക് ആനയെ എത്തിച്ചാലും ഉടനെ തിരികെയെത്താനുള്ള സാധ്യതയു ണ്ടെന്നുമായിരുന്നു നാട്ടുകാര്‍ ഉന്നയിച്ചത്. എന്നാല്‍, ആനയെ പുറത്തെത്തിച്ച ശേഷം ആരോഗ്യസ്ഥിതി നോക്കി മാത്രമേ മയക്കുവെടി വയ്ക്കാനാവൂ എന്ന നിലപാടിലായിരുന്നു വനംവകുപ്പ്.അതിനിടെ വൈകിട്ട് ആറോടെ മയക്കുവെടി വയ്ക്കുന്നത് പ്രായോഗികമല്ലെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ വ്യക്തമാക്കി. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കാട്ടാനകള്‍ ജനവാസമേഖലയിലെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന തുടരുന്നതിനിടെ ആനകളിലൊന്ന് കിണറ്റില്‍ വീഴുകയായി രുന്നു. പ്രദേശത്ത് ആനശല്യം രൂക്ഷമാണ്. വൈകിട്ട് ആറ് കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പുതിയ കിണര്‍ കുഴിക്കുന്നതിനായി സ്ഥലം ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പ്രദേശത്തെ കാര്‍ഷിക മേഖലയിലുള്ളവര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ കലക്ടറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരുള്‍ പ്പെടുന്ന ചര്‍ച്ച നടക്കും. പ്രദേശത്ത് ഒരുകോടി മുടക്കി ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉറപ്പ് നല്‍കി.
Post a Comment