പാലക്കാട് :ഇൻഷുറൻസ് പോളിസികൾ കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല,പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്.കുടുംബത്തിന്റെ വാർഷികവരുമാനമോ സാമ്പത്തിക സ്ഥിതിയോ തൊഴിൽ മാനദണ്ഡമോ പരിഗണിക്കാതെ എല്ലാവർക്കും ഇൻഷുറൻസ് സുരക്ഷ ഏർപ്പെടുത്തുക,ഓരോ കുടുംബത്തിനും ജീവിത സുരക്ഷക്കായി പ്രവർത്തിക്കുക എന്നതാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആർ ഡി എ)യുടെ കാഴ്ചപ്പാട്.രാജ്യം സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് പൂർത്തിയാകുന്ന 2047 ന് മുമ്പ് കുറഞ്ഞ ചെലവിൽ വ്യത്യസ്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് കർമ പദ്ധതി.ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ടാറ്റ എ ഐ എ പാലക്കാട് ബ്രാഞ്ച് സംഘടിപ്പിക്കുന്ന സങ്കല്പ് യാത്ര റാലി 25 ശനി രാവിലെ 9 മണിക്ക് കോട്ടമൈതാനിയിൽ നിന്ന് തുടങ്ങി സുൽത്താൻപേട്ട വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ സങ്കല്പ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.അസോസിയേറ്റ് ഡയറക്ടർ ഓഫ് ഏജൻസി നോർത്ത് കേരള ഹെഡ് നന്ദിതബോസ്,ബ്രാഞ്ച് മാനേജർ ഷിജു വർക്കി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകും.
'എല്ലാവർക്കും ലൈഫ് ഇൻഷൂറൻസ് എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം' ടാറ്റ എ ഐ എ സങ്കൽപ് യാത്ര റാലി 25 ന്
Samad Kalladikode
0
Post a Comment