എടത്തനാട്ടുകര: പാലിയേറ്റീവ് കെയർ സൊസൈറ്റി ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ നടത്തുന്ന വിഭവസമാഹരണ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു ക്ലിനിക്കിന് കീഴിലെ പ്രദേശങ്ങളിലെ വീടുകളിലേക്ക് പാലിയേറ്റീവ് സന്ദേശവുമായി സന്നദ്ധ പ്രവർത്തകർ നേരിട്ട് എത്തുകയും വിവിധ പ്രദേശങ്ങളിൽ പാലിയേറ്റീവ് സ്റ്റാളുകൾ സ്ഥാപിക്കുകയും വിദ്യാലയങ്ങളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് സന്ദേശ റാലി സംഘടിപ്പിക്കുക, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെരുവ് നാടകം പ്രത്യേക സോഷ്യൽ മീഡിയ ക്യാമ്പയിൻ,പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള രോഗികളെ കണ്ടെത്തി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തു തുടർ പരിചരണം മാന്യമായ പരിചരണം ഉറപ്പുവരുത്തുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം എടത്തനാട്ടുകര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എ.പി. മാനു നിർവഹിച്ചു വ്യാപാരി വ്യവസായി. ഏകോപനസമിതി വർക്കിംഗ് ജനറൽ സെക്രട്ടറി മുഫീന ഏനു മുഖ്യാതിഥിയായിരുന്നു പാലിയേറ്റീവ് കെയർ ഭാരവാഹിയും ഗ്രാമപഞ്ചായത്ത് അംഗവുമായ അലി മഠത്തൊടി,പാലിയേറ്റീവ് കെയർ ഭാരവാഹികളായ,മുഹമ്മദ് സക്കീർ,റഷീദ് ചതുരാല, റഹീസ് എടത്തനാട്ടുകര, അലി മുണ്ടക്കുന്ന്,ചാരിറ്റി കൂട്ടായ്മ ഭാരവാഹികളായ ഷെമീം കരുവള്ളി,ഉസ്മാൻ കുറുക്കൻ,അസ്കർ കെ,യുവജന കൂട്ടായ്മ പ്രസിഡൻറ് നിജാസ് ഒതുക്കുംപുറത്ത് മുൻ പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് മടത്തൊടി, ആലക്കൽ മുഹമ്മദ്,അലി വി തുടങ്ങിയവർ സംബന്ധിച്ചു.
'നമ്മുടെ പാലിയേറ്റീവ്' വിഭവസമാഹരണ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
Samad Kalladikode
0
Post a Comment