കുഷ്ഠരോഗ നിർമ്മാർജന യജ്ഞം അശ്വമേധം 6.0 തച്ചമ്പാറ പഞ്ചായത്തിൽ തുടക്കം കുറിച്ചു

 

തച്ചമ്പാറ:കുഷ്ഠരോഗ നിർമ്മാർജന യജ്ഞം അശ്വമേധം 6.0 തച്ചമ്പാറ പഞ്ചായത്തിൽ തുടക്കം കുറിച്ചു.അശ്വമേധം 6.0 ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു നിർവഹിച്ചു.വൈസ് പ്രസിഡന്റ്‌ ശാരദ പുന്നാകല്ലടി അധ്യക്ഷ സ്ഥാനം വഹിച്ചു.ജെ എച് ഐ അരുണ സ്വാഗതം ആശംസിച്ചു. വികസനക്കാര്യം കമ്മിറ്റി ചെയർമാൻ ഐസക്,വാർഡ് മെമ്പർമാരായ ഒ നാരായണൻകുട്ടി,അജി,ബെറ്റി ലോറൻസ്,മല്ലിക,അലി തേക്കത്ത് എന്നിവർ ആശംസകൾ അറിയിച്ചു.കുഷ്ഠരോഗത്തെക്കുറിച്ചും ഭവന സന്ദർശന ക്യാമ്പയിനെ കുറിച്ചും തച്ചമ്പാറ കുടുംബാരോഗ്യം മെഡിക്കൽ ഓഫീസർ ഡോക്ടർ അനീഷ് സേതുമാധവൻ വിശദീകരിച്ചു.അശ്വമേധം 6.0 ജനുവരി 30മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം പരിപാടിയാണെന്നും ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ആത്മാർത്ഥമായി സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

Post a Comment

أحدث أقدم