അനുമോദന യോഗം സംഘടിപ്പിച്ചു

 

കാഞ്ഞിരപ്പുഴ :പൊറ്റശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദന യോഗം സംഘടിപ്പിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പളിയ നൃത്തത്തിൽ എ ഗ്രേഡ് നേടിയ വിദ്യർഥികൾക്ക് ആണ് അനുമോദനം നൽകിയത്.ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പൽ സന്തോഷ് കുമാർ. പി കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു.പി. ടി. എ പ്രസിഡൻ്റ് കെ. എസ്. സുനേഷ് മുഖ്യാതിഥിയായി.ഗോത്രസമൂഹ നൃത്ത രൂപങ്ങൾ ആദ്യമായി കേരള സ്കൂൾ കലോത്സവ മാന്വലിൽ ഉൾപെടുത്തിയ ഈ വർഷം ജി എച് എസ് എസ് പോറ്റശേരി എച് എസ് എസ് വിഭാഗം ആകെ പങ്കെടുക്കാൻ കഴിയുന്ന മൂന്ന് ഇനങ്ങളിലും വർണ്ണാഭമായി തിളങ്ങാൻ ടീമിന് കഴിഞ്ഞു.എന്നാൽ ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി വിഭാഗത്തിൻ്റെ പരമ്പരാഗത നൃത്തരൂപം ആയ പളിയനൃത്തത്തിൽ ആണ് പാലക്കാട് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ എത്തിയത്.മഴക്ക് വേണ്ടിയും രോഗശമനത്തിന്നായും ഒക്കെയാണ് ഈ നിർത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്.



പരിശീലകരുടെ സഹായം ഇല്ലാതെ അദ്ധ്യപകരുടെ സഹായത്തോടെ സ്വന്തമായി ഗവേഷണം നടത്തിയാണ് കുട്ടികൾ നൃത്തത്തിന് തയാറായത്. ഒരു അനുഷ്ഠാന കലാരൂപം കൂടി ആയ പളിയ നൃത്തത്തിന്റെ തനിമ നഷ്ടപ്പെടാതിരിക്കാൻ കുട്ടികൾ ഊരുമൂപ്പനിൽ നിന്നും ഉപദേശം സ്വീകരിച്ച് പരമ്പരാഗത വേഷം ധരിക്കുകയും ആഭരണങ്ങൾ അണിയുകയും ചെയ്തു. പാർശ്വവൽക്കരിക്കപെട്ട ജനതതിയുടെ കലാരൂപങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുക എന്ന ആശയവും ഗോത്രജനതയുടെ കൂട്ടുകാരായ ടീം പൊറ്റശ്ശേരിക്കുണ്ടായിരുന്നു.പ്ലസ്ടു വിദ്യാർത്ഥികൾ ആയ അശ്വതി പി.,ആദർശ്. ആർ, സംഗീത്.കെ.എസ്,കാർത്തിക്. കെ, നിഹാൽ അഹമ്മദ്, കെ. ജിത്തുകൃഷ്ണ, അഞ്ജലി.കെ, കീർത്തന.ജി.പ്ലസ്‌വൺ വിദ്യാർത്ഥികളായ അക്ഷയ്.പി.ബി,ആർദ്ര പി എസ്, അശ്വനി എ,ആരതി പി എസ് എന്നിവരാണ് കഠിന പ്രയത്നത്തിലൂടെ ഈ വിജയം ടീം പൊറ്റശ്ശേരിക്ക് സമ്മാനിച്ചത്.

Post a Comment

Previous Post Next Post