-നിർമല അമ്പാട്ട്
തിരിച്ചറിയുക. ആ കുട്ടി നോർമൽ അല്ല.അവന് പ്രശ്നങ്ങൾ ഉണ്ട്. ആ മൊബൈൽ അവന് ഏറ്റവും വിലപിടിച്ചത്. അതിനുള്ളിൽ രഹസ്യമുണ്ട്.അത് കിട്ടാതിരുന്നാൽ അവൻ കൊല്ലും.ആ മൊബൈൽ ആര് തടഞ്ഞുവെച്ചു അവരെ അവൻ കൊല്ലും.
ഇവനെ ഈ നിലയിലേക്കെത്തിച്ചത് ആരാണ്? ലഹരി തന്നെ. പണ്ടൊക്കെ ലഹരി കള്ളും ചാരായവുമായിരുന്നു. ഇന്നോ?
ലഹരിക്ക് എന്തെന്ത് വെറൈറ്റികൾ.എല്ലാം എവിടെയും സുലഭം. പിടിക്കപ്പെടുന്നില്ല.പത്ത് ശതമാനം പോലും പിടിക്കുന്നില്ല.എൽ കെ ജി കുട്ടികൾക്ക് പോലും കിട്ടുന്നത്ര സൗകര്യമായി. ഇതൊക്കെ എങ്ങിനെ സാധ്യമായി? സൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ട് എന്ന് തന്നെ. ഇല്ലെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇത്രമാത്രം ലഹരി മലവെള്ളപ്പാച്ചിൽ പോലെ ഇങ്ങോട്ടൊഴുകി എത്തില്ലായിരുന്നു. ഇതിന് തടയിടാൻ നമുക്ക് എങ്ങിനെ സാധ്യമാവും എന്ന് ചിന്തിക്കാൻ സമയം അതിക്രമിച്ചുകഴിഞ്ഞു.
ഈ കുട്ടിയെ ശ്രദ്ധിക്കുക.അവന് എത്രയും വേഗം കൗൺസിലിംഗ് ആവശ്യമാണ്.അവനെ ഒറ്റപ്പെടുത്തരുത്. പെട്ടെന്ന് മാപ്പ് പറഞ്ഞ് നിസ്സാരമായി കരുതി സ്കൂളിൽ തിരിച്ചു കയറ്റുകയുമരുത്.ആ കുട്ടി ഇപ്പോൾ കൂടുതൽ അസ്വസ്ഥനാണ്. മറ്റുകുട്ടികൾക്ക് അവനെ ഉൾക്കൊള്ളനാവില്ല. സ്നേഹമാണ് അവനിപ്പോൾ വേണ്ടത്. കൗൺസിലിംഗ് കൊടുത്ത് സ്നേഹത്തോടെ അവനെ തിരിച്ചെടുക്കുക.അധ്യാപകനോട് കാൽ തൊട്ട് വണങ്ങി മാപ്പ് പറയുക.
ഈ കുട്ടി മാത്രമല്ല.ഇവന്റെ അവസ്ഥയിൽ എത്തിയ അനേകം കുട്ടികൾ ഉണ്ട്. അവർക്ക് കൂടി ഇതൊരു പാഠമാവട്ടെ.കരുതുക,നാളെ നമ്മൾക്ക് താങ്ങാവേണ്ടവരാണ് ഇവർ.കൈക്കൂമ്പിളിൽ നമുക്കിവരെ കാത്തു സൂക്ഷിക്കണം.
Post a Comment