പൈപ്പ് പൊട്ടി ജലം പാഴാവുന്നു.സാംക്രമിക രോഗങ്ങൾ പടരുന്ന ഇക്കാലത്ത് അധികാരികൾ ഉടൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ

 

മണ്ണാർക്കാട് :ശുദ്ധജല ക്ഷാമം രൂക്ഷമാവുകയും,സാംക്രമിക രോഗങ്ങൾ പടരുകയും ചെയ്യുന്ന ഇക്കാലത്ത് പൈപ്പ് പൊട്ടി ജലം പാഴാവുന്നത് തടയാൻ ജലഅതോറിറ്റി തയാറാവുന്നില്ലെന്ന് പരാതി.ഇക്കാര്യത്തിൽ അടിയന്തിരമായി അധികാരികൾ ഇടപെടണമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി-പിഡിപി നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.പിഡിപി ജില്ലാ,പ്രസിഡണ്ട് കെ കെ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും,വിഷയത്തിലേക്ക് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ക്ഷണിച്ച്,സിദ്ദീഖ് മച്ചിങ്ങൽ,ബാബു എന്നിവർ വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിക്കുകയും,ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പരാതി അയക്കുകയും ചെയ്തു.മണ്ണാർക്കാട് കാരാകുറുശ്ശി പുല്ലശ്ശേരി മുതൽ കിളിരാനി വരെയുള്ള റോഡിൽ എട്ടോളം സ്ഥലങ്ങളിൽ ഏകദേശം ഒരു വർഷത്തോളമായി കുടിവെള്ള പൈപ്പുകൾ പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുമ്പോഴും ഇതുവരെയും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.രോഗങ്ങൾ പടരുന്ന ഇക്കാലത്ത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളപ്പോൾ ഇത് ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ്.വാഹനങ്ങൾ ചതിക്കുഴിയിൽപ്പെടാനുള്ള സാധ്യതയുമുണ്ട്.പ്രദേശവാസികൾ ഇതിനെതിരെ പലതവണ ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല.അധികാരികൾ ഈ അനാസ്ഥ തുടർന്നാൽ ജനകീയ പ്രതിഷേധ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് പിഡിപി നേതാക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post