പാലക്കാട് :രാജ്യം സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് പൂർത്തിയാകുന്ന 2047 ന് മുമ്പ്,ഓരോ വ്യക്തിക്കും കുറഞ്ഞ ചെലവിൽ ജീവിത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന വിവിധ കർമ പദ്ധതികളുടെ ഭാഗമായി പാലക്കാട് നഗരത്തിൽ സങ്കല്പ് യാത്ര റാലി നടത്തി.ടാറ്റ എ ഐ എ പാലക്കാട് ബ്രാഞ്ച് സംഘടിപ്പിച്ച വിളംബരജാഥ കോട്ടമൈതാനിയിൽ നിന്ന് തുടങ്ങി സുൽത്താൻപേട്ട കണ്ടാത്ത് കോംപ്ലക്സിലെ ടാറ്റ എ ഐ എ ഓഫീസിൽ സമാപിച്ചു.നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ സങ്കല്പ് യാത്ര അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.അസോസിയേറ്റ് ഡയറക്ടർ ഓഫ് ഏജൻസി നോർത്ത് കേരള ഹെഡ് നന്ദിതബോസ് അധ്യക്ഷയായി.ബ്രാഞ്ച് മാനേജർ ഷിജു വർക്കി അവലോകനം നടത്തി.ഇൻഷുറൻസ് പോളിസികൾ കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല,പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്.കുടുംബത്തിന്റെ വാർഷികവരുമാനമോ സാമ്പത്തിക സ്ഥിതിയോ തൊഴിൽ മാനദണ്ഡമോ പരിഗണിക്കാതെ എല്ലാവർക്കും ഇൻഷുറൻസ് സുരക്ഷ ഏർപ്പെടുത്തുക,ഓരോ കുടുംബത്തിനും ജീവിത സുരക്ഷക്കായി പ്രവർത്തിക്കുക എന്നതാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആർ ഡി എ)യുടെ കാഴ്ചപ്പാട്.കുറഞ്ഞ ചെലവിൽ വ്യത്യസ്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് ടാറ്റ എ ഐ എ പദ്ധതികൾ.പോളിസിയിലും ഔദ്യോഗിക പ്രവർത്തനങ്ങളിലും മികവ് പുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു.
Post a Comment