തെങ്കര:തെങ്കര കുന്നുംപുറം റേഷൻ കടക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി പ്രചാരണം ഉണ്ടായതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനയിൽ പ്രചാർണം സ്ഥിരീകരിക്കുന്ന യാതൊന്നും കണ്ടെത്താനായിട്ടില്ലാത്തതിനാൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രി.ഉനൈസ് നെച്ചിയോടൻ, ഡെപ്യൂട്ടി റേഞ്ചർ മാരായ അഷറഫ്, പുരുഷോത്തമൻ എന്നിവർ അടങ്ങിയ സംഘം പരിശോധന നടത്തുകയും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ കാടുകൾ അടിയന്തരമായി വെട്ടുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
പുലിയെ കണ്ടതായി പ്രചാരണം ഉണ്ടായതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി
The present
0
Post a Comment