മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.ഹംസയുടെ നാമധേയത്തിലുള്ള പുരസ്കാരം പഴേരി ഷരീഫ് ഹാജിക്ക്




മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടും രാഷ്രീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന എൻ.ഹംസയുടെ സ്മരണാർത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷൻ സമഗ്ര പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഈ വർഷത്തെ രാഷ്ട്രസേവാ പുരസ്‌കാരത്തിന് വിദ്യാഭ്യാസ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായ പഴേരി ശരീഫ് ഹാജി അർഹനായി.ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷൻ നേതൃത്വത്തിലുള്ള 'സമഗ്ര',സാമൂഹിക പുരോഗതിക്ക് വേണ്ടി സേവനം ചെയ്യുന്ന തെങ്കര ഡിവിഷനിലെ പ്രമുഖ വ്യക്തിക്ക് എൻ ഹംസസാഹിബിൻറെ സ്മരണാർത്ഥം രാഷ്ട്ര സേവാ പുരസ്‌കാരം ഏർപ്പെടുത്തിയത്. 

ബിസിനസ്സ് രംഗത്തുനിന്ന് വിദ്യാഭ്യാസ സാമുഹ്യ പ്രവർത്തന മേഖലകളിലേക്ക് കൂടി കടന്നുവന്ന പഴേരി ഷരീഫ് ഹാജിയുടെ സാമൂഹ്യ സമർപ്പണത്തിനുള്ള ആദരവും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മണ്ണാർക്കാടിൻറെ സാംസ്കാരിക മേഖലയിലും നൽകിവരുന്ന സേവനങ്ങൾക്കുള്ള അംഗീകാരവുമാണ് അവാർഡിന് അർഹനാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് നാളെ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ അറിയിച്ചു.

മണ്ണാർക്കാട് ദാറുന്നജാത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന മണ്ണാർക്കാട് മുസ്‌ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയായ ഷരീഫ് ഹാജി പഴേരി ഗ്രൂപ്പ് ചെയർമാൻ, ചാരിറ്റി ട്രസ്റ്റ് സംസ്ഥാന പ്രസിഡണ്ട്, ബിൽഡിംഗ് ഓണേഴ്സ് സംസ്ഥാന പ്രസിഡണ്ട് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റികളിലും സാമൂഹ്യ സംഘടനകളിലും പ്രവർത്തിക്കുന്നു. കദീജയാണ് ഭാര്യ. അബ്ദുൽ കരീം മകനാണ്.

Post a Comment

Previous Post Next Post