സർവ്വീസിൽ നിന്നും വിരമിച്ചവരുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക. : ആർ. എ.ടി.എഫ്.

 

ചെർപ്പുളശ്ശേരി: സർക്കാർ സർവീസിൽ നിന്നും വിരമിച്ച എല്ലാവർക്കും നൽകാനുള്ള എല്ലാ ആനുകൂല്യങ്ങളും,പ്രത്യേകിച്ച് 2022 നു ശേഷം വിരമിച്ചവർക്ക് നൽകുവാനുള്ള 2019ലെ ശമ്പള പരിഷ്കരണ കുടിശ്ശിക ഉടനെ അനുവദിക്കണമെന്ന് ആർ.എ. ടി.എഫ് ( റിട്ടേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) പാലക്കാട് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണ കുടിശ്ശികയ്ക്ക് തടസ്സമായി നിൽക്കുന്ന 2023 ഏപ്രിൽ പത്താം തീയതി സർക്കാർ ട്രഷറികൾക്ക് നൽകിയ സർക്കുലർ ഉടനെ പിൻവലിക്കണമെന്നും 2024ൽ നടപ്പാക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണ കമ്മീഷനെ ഇനിയെങ്കിലും ഉടൻ നിയമിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. 

കേരളത്തിലെ ഈ വർഷത്തെ ഹജ്ജ് വിമാന യാത്രാ നിരക്ക് ഏകീകരിക്കണമെന്നും സൗദി അറേബ്യയിലേക്കുള്ള കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലെയും വ്യോമപാതയുടെ ദൂരം കാര്യമായ വ്യത്യാസങ്ങളില്ലെന്നിരിക്കെ കൊച്ചി, കണ്ണൂർ എയർപോർട്ടുകളെക്കാൾ 40,000 രൂപയുടെ വർദ്ധനവാണ് കോഴിക്കോട് നിന്ന് പോകുന്ന ഹജ്ജ് യാത്രക്കാരിൽ നിന്നും ടെണ്ടർ നടപടികളിലൂടെ എയർ ഇന്ത്യ നേടിയെടുത്തിട്ടുള്ളത് റീ ടെണ്ടർ നടത്തി നിരക്ക് വർദ്ധന പിൻവലിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന അതോരിറ്റിക്കു കീഴിലുള്ള കോഴിക്കോട് എയർപോർട്ട് എംബാർക്കേഷൻ പോയൻ്റായി അധിക പേരും തെരഞ്ഞെടുത്തത് അവരുടെ ശാരീരിക അവശതകളും മറ്റും പരിഗണിച്ചു കൊണ്ടാണ് അവരെ ചൂഷണം ചെയ്യുന്ന സമീപനം തിരുത്തണമെന്നും കരിപ്പൂർ എംബാർക്കേഷൻ പോയൻ്റ് തന്നെ ഇല്ലതാക്കാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.എ. സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.എ.എം യൂസുഫ്, ഇ.എ. റഷീദ് , മുൻ എ.എസ്. ഒ. കരീം സാഹിബ്, ഹംസഅൻസാരി, കുഞ്ഞലവി മാസ്റ്റർ, ഹൈദ്രോസ് മാഷ്, അബു മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, സമദ് മാസ്റ്റർ, കോയ മാസ്റ്റർ, ഖമറുന്നീസ്സ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post