ചന്തപ്പുര - പാറ റോഡ് നാടിനു സമർപ്പിച്ചു

 

ശ്രീകൃഷ്ണപുരം :ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് വാർഡ് 13 ൽ 'ബഹു കേരള' സംസ്ഥാന ഗവണ്മെന്റ് ന്റെ ഫ്ലഡ് ഫണ്ട്‌ ഉപയോഗിച്ചു നവീകരണ പ്രവർത്തനം നടത്തിയ ചന്തപ്പുര - പാറ റോഡ് നാടിനു സമർപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി രാജികയുടെ അധ്യക്ഷതയിൽ ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് കെ പ്രേംകുമാർ ഉത്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം സെയ്‌താലി, ഗ്രാമ പഞ്ചായത്ത് അംഗം എംകെ ദ്വാരകനാഥൻ,ഗ്രാമ പഞ്ചായത്ത് ആസൂത്രണം സമിതി അംഗം ബി രാജേഷ്,സംസ്ഥാന സർക്കാരിന്റെ ഫ്ലഡ് ഫണ്ട്‌ ഉപയോഗിച്ച് 7 ലക്ഷം രൂപ ചിലവിൽ 155 മീറ്റർ നീളത്തിൽ, 6 മീറ്റർ വീതിയിലാണ് റോഡ് നവീകരണം നടത്തിയത്.യോഗത്തിൽ വാർഡ് മെമ്പർ എംകെ പ്രദീപ്‌ സ്വാഗതവും,ആഷ നന്ദിയും പറഞ്ഞു സംസാരിച്ചു.

Post a Comment

Previous Post Next Post