തച്ചമ്പാറ :ദേശത്തിന് അനുഗ്രഹമായി മരിയൻ തീർത്ഥാടന പള്ളി തിരുന്നാൾ,കരിമ്പ നിർമ്മലഗിരി സെൻറ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിലെ തിരുന്നാൾ ആഘോഷങ്ങൾ ഭക്തിനിർഭരമായും വർണ്ണശബളമായും നടത്തി.മലങ്കര സുറിയാനി കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ അഭിവന്ദ്യ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം നൽകി. മെത്രാപ്പോലീത്തയെ ഇടവക ട്രസ്റ്റി സജീവ് ജോർജ് സ്വീകരിച്ചു. സ്വർഗീയ മധ്യസ്ഥയായ വിശുദ്ധ ദൈവമാതാവ് മറിയം,ദൈവസ്നേഹത്തിന്റെ സമർപ്പിത പ്രതിരൂപവും മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ദൈവത്തോട് നിരന്തരം മാധ്യസ്ഥം നടത്തുന്ന പുണ്യാത്മാവുമാണ്. ദൈവത്തിന്റെയും മനുഷ്യരുടെയും ഹൃദയങ്ങൾ തമ്മിൽ പുലരുന്ന സ്വർഗീയ ബന്ധത്തിന്റെ സുവർണവഴിക്കായി മാതാവ് സകലജനങ്ങൾക്കും വേണ്ടിയുള്ള അനുഗ്രഹങ്ങൾക്കായി മധ്യസ്ഥ യാചിക്കുന്നുവെന്ന് തിരുനാൾ സന്ദേശത്തിൽ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.തിരുനാളിന്റെ ഭാഗമായി വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രദീക്ഷണം,സെമിത്തേരി സന്ദർശനം, സ്നേഹവിരുന്ന് തുടങ്ങിയ കർമ്മങ്ങൾ അരങ്ങേറി. തിരുനാളിനോടനുബന്ധിച്ചു കൊച്ചിൻ ബിഗ് ബാൻഡിന്റെ സംഗീത വിരുന്ന് വേറിട്ട അനുഭവം നാടിനേകി. തിരുനാൾ തലേന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാന റവ.ഫാദർ ഗീവർഗീസ് മേലേ പീടിക, റവ. ഫാ.സാജു മുട്ടത്താൻ,റവ.ഫാദർ ജേക്കബ് കയ്യാലത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കരിമ്പ മേഖല വികാരി വെരി.റവ.ഫാ. ജോവാക്കിം പണ്ടാരകുടിയിൽ സന്ധ്യാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.മരിയൻ തീർത്ഥാടന ദൈവാലയത്തിൽ നിന്ന് ഇടക്കുറുശ്ശി കുരിശടിയിലേക്ക് നടന്ന ഭക്തിനിർഭരവും വർണ്ണശബളവുമായ പ്രദക്ഷിണം ദേശത്തിന് ആത്മീയ അനുഗ്രഹമായി മാറി.തിരുനാളിന്റെ സമാപന ചടങ്ങുകളിൽ വാദ്യമേള വിസ്മയവും കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.സൺഡേ സ്കൂൾ, ഭക്തസംഘടനകളുടെ വാർഷികാഘോഷങ്ങളും, കലാസന്ധ്യയും തിരുനാളിന്റെ ഭാഗമായി അരങ്ങേറി. കലാസന്ധ്യയിൽ സെൻറ് തോമസ് മാർത്തോമാ പള്ളിവികാരി റവ. വിൽസൺ വർഗീസ് മുഖ്യാതിഥിയായി പങ്കെടുത്തു.ഇടവക വികാരി വെരി. റവ. ഫാ.ഐസക് കോച്ചേരി,ട്രസ്റ്റി സജീവ് ജോർജ്,സെക്രട്ടറി പി. യു. വർഗീസ് (കൊച്ച്),ഇടവക കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ തിരുന്നാൾ ആഘോഷം വിശ്വാസികൾക്ക് ആത്മീയ ആനന്ദവും സന്തോഷവും പകരുന്നതായി
Post a Comment