നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു

പാലക്കാട്: കുഴല്‍മന്ദത്തിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂര്‍ സ്വദേശി സാറാ ഫിലിപ്പാണ് മരിച്ചത്. ഭര്‍ത്താവ് ഫിലിപ്പിനെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കുഴല്‍മന്ദത്തിന് സമീപമാണ് അപകടമുണ്ടായത്.നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ തന്നെ നാട്ടുകാര്‍ ഉള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കാറിന്റെ ഡോര്‍ ഉള്‍പ്പെടെ പൊളിച്ചാണ് ദമ്പതികളെ പുറത്തെടുത്തത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാറാ ഫിലിപ്പിനെ രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم