കരിമ്പ ഗവ.ഹയർസെക്കന്ററി സ്കൂൾ ഒരു വർഷത്തെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ എംഎൽഎ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു

 

കല്ലടിക്കോട് :കരിമ്പ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കമായി.ഒരുവർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷപരിപാടികൾ കെ.ശാന്തകുമാരി എം.എൽ.എ.ഉദ്ഘാടനം ചെയ്തു.കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ബിനോയ്‌ എൻ.ജോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച്,അക്ഷര പുണ്യത്തിന്റെ അമ്പതാണ്ട് പിന്നിട്ട കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം,പാഠ്യ പാഠ്യേതര രംഗത്ത് ഇന്ന് ശ്രദ്ധേയ മികവ് പുലർത്തുന്ന വിദ്യാഭ്യാസ കേന്ദ്രമാണ്.ഗുരുവന്ദനം,പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം,നിർധന കുടുംബത്തിന് പാർപ്പിടം, കമ്പ്യൂട്ടർ ലാബ് നവീകരണം,സംസ്ക്കാരിക-സാഹിത്യ സദസ്സ്, സ്കൂൾ പ്രവേശന കവാടം തുടങ്ങി വിവിധ പദ്ധതികൾ ഒരു വർഷത്തെ സുവർണ്ണ ജൂബിലി കാലയളവിൽ പൂർത്തീകരിക്കും.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,ജില്ല പഞ്ചായത്ത്‌ അംഗം റെജി ജോസ്‌,ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സി.കെ.ജയശ്രീ,ഓമന രാമചന്ദ്രൻ,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ റംലത്ത്, അനിതസന്തോഷ്,കെ.മോഹൻദാസ്,രാധിക,യൂസഫ് പാലക്കൽ,ജിമ്മി മാത്യു,സിപി.സജി,എം.എസ്.നാസർ,എം.എം.തങ്കച്ചൻ,എം.എം.ജോസ്,പി കെ എം മുസ്തഫ,സന്തോഷ് കുമാർ,ശ്രീലത.കെ.ജെ, ശ്രീജ.കെ,റിൻഷിദ തുടങ്ങിയവർ സംസാരിച്ചു.അധ്യാപക അവാർഡ്‌ ജേതാക്കളായ പി.അനിൽ,ബാബു.പി.മാത്യു എന്നിവരെയും,ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയി അഭിരാം പ്രസാദ്, സബ് ജില്ലാതല അനിമേഷൻ വിഭാഗത്തിലെ പ്രതിഭ ആരോൺ റോബി,എന്നിവരെയും എം എൽ എ ആദരിച്ചു.

പിടിഎ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ സ്വാഗതവും,പ്രധാന അധ്യാപകൻ എം.ജമീർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post