തച്ചമ്പാറ :പൊന്നംകോട് സെൻറ് ആന്റണീസ് ഫെറോന പള്ളിയിൽ തിരുനാളിന് കൊടിയേറി.വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുന്നാൾ ആഘോഷങ്ങൾക്കാണ് കൊടിയേറിയത്. വൈദികരായ ഐബിൻ പെരുമ്പള്ളിൽ, അരുൺ വാളിപ്ലാക്കൽ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലുള്ള കുർബ്ബാന, വചന സന്ദേശം, ലദീഞ്ഞ്, 6.30 ന് നാടൻപാട്ട്., ശനിയാഴ്ച്ച വൈകീട്ട് 4 ന് ഫാ. ബിജു നിരപ്പേലിന്റെ കാർമ്മികത്വത്തിലുള്ള കുർബ്ബാന, ലദീഞ്ഞ്, ഫാ. ബിജു കുമ്മംകോട്ടിലിന്റെ തിരുനാൾ സന്ദേശം, 7 ന് ഗാനമേള., ഞായറാഴ്ച്ച കാലത്ത് 7 ന് ദിവ്യ ബലി, വൈകീട്ട് 3.30 ന് ഫാ. ജെയ്സൺ കൊള്ളന്നൂരിന്റെ കാർമ്മികത്വത്തിലുള്ള തിരുന്നാൾ കുർബ്ബാന, ഫാ. ലാലു ഓലിക്കലിന്റെ തിരുന്നൾ സന്ദേശം, തുടർന്ന് തിരുന്നാൾ പ്രദക്ഷിണം. തിങ്കളാഴ്ച്ച കാലത്ത് 6.30 ന് കാനഡ മിസിസാഗ രൂപതാ മെത്രാൻ മാർ ജോസ് കല്ലുവേലിലിന്റെ കാർമ്മികത്വത്തിൽ ദിവ്യ ബലി എന്നിവ ഉണ്ടാകും.
പൊന്നംകോട് സെൻറ് ആന്റണീസ് ഫെറോന പള്ളിയിൽ തിരുനാളിന് കൊടിയേറി
The present
0
Post a Comment