കരിമ്പ :തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്,കേന്ദ്ര-കേരള സർക്കാരുകളെ താഴെയിറക്കുന്നതിന്, കേരളത്തിന്റെ നല്ല രാഷ്ട്രീയ ഭാവിക്ക് ഐക്യ ജനാധിപത്യമുന്നണിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും,കാരുണ്യത്തിനും സാമൂഹിക ക്ഷേമത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും വേണ്ടി പ്രവർത്തിക്കുന്നവയാണ് മുസ്‌ലിം ലീഗ് ഓഫീസുകൾ എന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.എസ് ടി യു കേന്ദ്രം ഉൾപ്പടെ കരിമ്പ-പള്ളിപ്പടി ദേശീയപാതയോരത്ത് നിർമിച്ച കരിമ്പ ലീഗ് ഹൗസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.സാന്ത്വന പ്രവർത്തനങ്ങളും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ജനസേവന കേന്ദ്രവും ലീഗ് ഹൗസിന് അനുബന്ധമായി പ്രവർത്തിക്കും.മുസ്‌ലിം ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.എം. മുസ്തഫ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തി.യുസുഫ് പാലക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ഷംസുദ്ധീൻ എം.എൽ.എ, വി.കെ.ശ്രികണ്ഠൻ എം.പി,മരക്കാർ മാരായമംഗലം, കളത്തിൽഅബ്ദുള്ള, അഡ്വ.ടി.എ.സിദ്ധിഖ്, സലാം മാസ്റ്റർ,സന്ദീപ് വാര്യർ,എം.എസ്.നാസർ തുടങ്ങി വിവിധ നേതാക്കളും പ്രവർത്തകരും ആമുഖമായി സംസാരിച്ചു.കരിമ്പയിൽ പാർട്ടിക്ക് ഒരു ആസ്ഥാനം എന്ന,മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ചിരകാല അഭിലാഷവും സ്വപ്നവുമാണ് പാർട്ടി കേന്ദ്രത്തിലൂടെ സഫലമായത്. കെ.വി.താജുദ്ദീൻ,മുഹമ്മദ് പള്ളിപ്പടി,അബ്ദുൽ അസീസ് മുല്ലസൻ, യൂസുഫ് പുത്തൻപീടിക, അബ്ദുൽ ഹമീദ് ലക്ഷം വീട്,പി.ഇ.മുഹമ്മദ് തുടങ്ങിയ പഴയ കാല എസ് ടി യു നേതാക്കളെ സാദിഖലി തങ്ങൾ ആദരിച്ചു.പി.എ.തങ്ങൾ,എം എം ഹമീദ്,കല്ലടി അബൂബക്കർ,പി.കെ.അബ്ദുല്ലക്കുട്ടി,പൊൻപാറ കോയക്കുട്ടി,ഗഫൂർ കോൽക്കളത്തിൽ, നിസാമുദ്ദീൻ പൊന്നംകോട്,വിഎം അൻവർ സാദിഖ്, അഡ്വ.നാസർ കൊമ്പത്ത് പി പി മുഹമ്മദ് കാസിം, മുഹമ്മദ് അബ്ദുറഹ്മാൻ, മുഹമ്മദ് ഹാരിസ്,യൂസുഫ് കല്ലടി അലിഅസ്കർ മാസ്റ്റർ ,ബഷീർ കഞ്ഞിച്ചാലിൽ,ടി.എച്ച്.ഹ നീഫ,അഷ്‌റഫ് വാഴമ്പുറം,ഇർഷാദ്.പി.വി,മുഹമ്മദ് അലി.എൻ.എ,മൻസൂർ കാസിം,ഷിഹാബ്,എ.യു.സിദ്ധീഖ്,സി.വി.യുസുഫ്,മുഹമ്മദ് അബ്ദുറഹ്മാൻ, സമദ് വെട്ടം തുടങ്ങിയവർ പങ്കെടുത്തു.സലാം അറോണി സ്വാഗതവും അലവി വാലിക്കോട് നന്ദിയും പറഞ്ഞു.
Post a Comment