വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ നടപ്പിലാക്കുന്ന ‘എൻറിച്ച്‘ ഇംഗ്ലീഷ് പോഷണ പദ്ധതിക്ക്‌ തുടക്കം കുറച്ചു

 

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ പ്രൈമറി ക്ലാസ്സിൽ ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനും  കുട്ടികളിൽ അടിസ്ഥാന ഭാഷശേഷികളിലും, പുനരനുഭവങ്ങൾ ലഭിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് എൻറിച്ച് രൂപകല്പന ചെയ്തിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്‌. പരിപാടി അലനല്ലൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌ന സത്താർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ അലി മഠത്തൊടി അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബി.പി.ഒ പി. സുകുമാരൻ, സംസ്ഥാന തല ഇംഗ്ലീഷ് ട്രെയിനർ കെ ഫിറോസ് എന്നിവർ മുഖ്യാഥിതിയായി. മുൻപ് കേരള സർവ്വകലാശാല വൈസ് ചാൻസലറും കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ ഡോ. മോഹൻ കുന്നുമലിന്റെ അദ്ധ്യക്ഷതയിൽ ബഹു. കേരള റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ‘എൻറിച്ച്’ മോഡ്യുൾ പ്രകാശനം ചെയ്തിരുന്നു. പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം, മണ്ണാർക്കാട് സി.ആർ.സി. കോ-ഓർഡിനേറ്റർ എം.കെ ശ്രീചിത്ര, എസ്‌.എം.സി അംഗം നാസർ കാപ്പുങ്ങൽ, പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ എം അയ്യൂബ്‌ പി.ടി.എ അംഗങ്ങളായ പി അഹമ്മദ് സുബൈർ, പി.പി ഉമ്മർ, ടി സുബൈദ, എം മുസ്തഫ, സ്റ്റഫ് കൺവീനർ സി മുഹമ്മദാലി അധ്യാപകനായ ടി ഹബീബ, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ് റോഷൻ, എൻ ഷാഹിദ്‌ സഫർ, എ ദിലു ഹന്നാൻ, പി നബീൽ ഷാ, പി ഫെമിന, എം അജ്ന ഷെറിൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post