കാഞ്ഞിരപ്പുഴ :കേരളാ വനനിയമ ഭേദഗതിയിലെ ജന വിരുദ്ധ,കർഷക വിരുദ്ധ വശങ്ങളെ ചൂണ്ടിക്കാട്ടിയും, നീതിയില്ലാത്ത നിയമത്തെ തീയിലിടാൻ ആഹ്വാനം ചെയ്തും കിഫ കാഞ്ഞിരം സെന്ററിൽ സംഘടിപ്പിച്ച ഫ്രീഡം മാർച്ചിൽ സംസ്ഥാന സർക്കാരിനും,വനംവകുപ്പിനുമെതിരെ ജനരോഷമിരമ്പി.വനം നിയമ ഭേദഗതിയിൽ മൗനം പാലിച്ചിരുന്ന ജനപ്രതിനിധികൾ ജന വിരുദ്ധ നിയമത്തിന് ഒത്താശ ചെയ്തവരാണെന്നും,രാഷ്ട്രീയക്കാർക്ക് കർഷകരുടെ പ്രശ്നങ്ങളിൽ ആത്മാർത്ഥമായി ഇടപെടാൻ താല്പര്യമില്ലെന്നും ഫ്രീഡം മാർച്ചിൽ സംസാരിച്ചവർ പറഞ്ഞു.സംസ്ഥാന വ്യാപകമായി കിഫ സംഘടിപ്പിക്കുന്ന ഫ്രീഡം മാർച്ചിൻ്റെ,പാലക്കാട്ട് ജില്ലാതല മാർച്ചും പൊതുസമ്മേളനവുമാണ് കാഞ്ഞിരത്ത് നടത്തിയത്.പാലക്കാടിൻ്റെ എല്ലാ മേഖലയിൽ നിന്നും എത്തിയ നൂറു കണക്കിന് കർഷകരും,സാധാരണ ജനവും ഫ്രീഡം മാർച്ചിൻ്റെ ഭാഗമായി.കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജംഷനിൽ നിന്നും ആരംഭിച്ച ഫ്രീഡം മാർച്ച് കാത്തിരം സെൻററിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണമില്ലാത്ത വനം വകുപ്പിന് കടിഞ്ഞാണിടാൻ ജനപ്രതിനിധികൾക്കും സർക്കാരിനും കഴിയില്ലെങ്കിൽ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ കർഷകൻ്റെ വഴികൾ സ്വികരിക്കാൻ മലയോരവാസികളെ നിർബന്ധിക്കരുതെന്ന് ഫ്രീഡം മാർച്ച് സർക്കാരിനെ ഓർമിപ്പിച്ചു.കിഫ ചെയർമാർ അലക്സ് ഒഴുകയിൽ ഉദ്ഘാടന പ്രസംഗം നടത്തി.കേരളത്തിൻ്റെ മലയോര ജനതയുടെ നെഞ്ചിൽ തറച്ച അവസാന ആണിയാണ് സംസ്ഥാന സർക്കാർ നവംബറിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരളാ വനനിയമ ഭേദഗതി 2024.വനത്തിനു പുറത്തും വനംവകുപ്പിന് അമിതാധികാരം നല്കുന്നത് മാത്രമല്ല, കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നിറഞ്ഞതുമാണ് നിലവിൽ വന്നിരിക്കുന്ന നിയമ ഭേദഗതിയെന്ന് മാർച്ചിൽ സംസാരിച്ചവർ ഓർമിപ്പിച്ചു.ഒരു ഗതിയും ഇല്ലാത്ത കർഷകൻ്റ കയ്യിൽ കാട്ടുനീതിയുടെ കയ്യാമം വെക്കുന്നതാണ് പുതിയ ഭേദഗതി കിഫ ജില്ലാ പ്രസിഡൻറ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.ജില്ല കോ ഓർഡിനേറ്റർ ജോമി മാളിയേക്കൽ സ്വാഗതവും,
സജി ജോസഫ്
വിഷയാവതരണവും നടത്തി.വിവിധ മേഖലയിലുള്ളവരും കർഷക കൂട്ടായ്മകളും കിഫയുടെ പ്രവർത്തനങ്ങളോട് ആഭിമുഖ്യമുള്ളവരും മാർച്ചിൽ പങ്കെടുത്തു.
Post a Comment