കല്ലടിക്കോട്: ഐക്യ ജനധിപത്യ മുന്നണി എന്നും മലയോര കർഷകർക്കൊപ്പമാണെന്ന് കെ പി സി സി സെക്രട്ടറി സി.ചന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് കോങ്ങാട് നിയോജകമണ്ഡലം തല സ്വാഗത സംഘരൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദേഹം.യു.ഡി.എഫ് ചെയർമാൻ പി.എസ്. ശശികുമാർ അധ്യക്ഷത വഹിച്ചു.സലാം തറയിൽ, അഹമ്മദ് അഷറഫ്, സി.അച്യുതൻ നായർ, പി.കെ. അബ്ദുള്ളക്കുട്ടി,ചെറുട്ടി മുഹമ്മദ്,എം.എസ്. നാസർ,ബിജു കടുകും മാക്കൽ, നിസാമുദീൻ പൊന്നംകോട്,വിനയൻ, അൻവർ സാദിക്ക്, ജോയി മുണ്ടനാടൻ,രവു വാഴേമ്പുറം,നാഷാദ് ബാബു, യൂസഫ് പാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.സമര സന്ദേശ യാത്രയിൽ 1001 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
Post a Comment