പാലക്കാട്:മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യയാത്ര " എന്ന ട്രാൻസ്‌പോർട്ട് കമ്മിഷണർ എച്ച് നാഗരാജുവിന്റെ ഉത്തരവിനെതിരെ ചാരിറ്റി ഓട്ടോ സ്വാതന്ത്ര കൂട്ടമയുടെ നേതിർത്വത്തിൽ പ്രതിഷേധ റാലി സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്തു നിന്നും പാലക്കാട് ആർ ടി ഓ ..ഓഫീസ്സിലേക്ക് നടത്തി. തെറ്റായ തീരുമാനങ്ങൾ പിൻവലിക്കണമെന്നും,ഓട്ടോ തൊഴിലാളികൾക്ക് മീറ്ററിട്ട് ഓടാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നും,അനധികൃതമായി ടൗൺ പെർമിട്ടില്ലാതെ ടൗണിൽ സർവിസ് നടത്തുന്ന ഓട്ടോകളെ ടൗൺ പരിധിയിൽ നിന്നും നീക്കം ചെയ്യണമെന്നും തൊഴിലാളിക്ക് ക്ഷേമനിധി അത്യാവശ്യമാണ്,വാഹനത്തിന് എന്തിനാണ് ക്ഷേമനിധി എന്ന് മനസ്സിലാകുന്നില്ല,വണ്ടിക്കുള്ള ക്ഷേമനിധി ഒഴിവാക്കി തരണമെന്നും റാലിയിൽ ആവശ്യപ്പെട്ടു.പ്രതിഷേധറാലിയിൽ സി എ എസ് കെ സംസ്ഥാന സെക്രട്ടറി ശിവകുമാർ പുതുശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സി എ എസ് കെ സംസ്ഥാന പ്രസിഡന്റ് നൗഷാദ് പത്തിരിപ്പാല അദ്ധ്യക്ഷത വഹിച്ചു.സി എ എസ് കെചെയർമാൻ ഫിറോസ് പാലക്കാട് റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സി എ എസ് കെഭാരവാഹികളായ റഷീദ് ,കൃഷ്ണപ്രസാദ് ,ജബ്ബാർ , ഗോപാലൻ , മണികണ്ഠൻ , ഹരികുമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു,സി എ എസ് കെട്രെഷറർ സായി ഒറ്റപ്പാലം നന്ദി പറഞ്ഞുകൊണ്ട് ആദ്യക്ഷന്റെ അനുമതിയോട് കൂടെ പ്രതിഷേധ റാലി പിരിച്ചു വിട്ടു.
ചാരിറ്റി ഓട്ടോ സ്വതന്ത്ര കൂട്ടായ്മ പ്രതിഷേധ റാലി സംഘടിപ്പിച്ചു
The present
0
إرسال تعليق