മനസ്സിനെ ട്യൂൺ ചെയ്ത് വേദനകൾ മറക്കാം. തളരാത്ത മനസ്സുമായി ഗണേഷിന്റെ വാക്കുകൾ വിദ്യാർത്ഥികൾക്ക് പ്രചോദനമായി

 

കരിമ്പ :നാല് വിദ്യാർഥിനികൾ നഷ്ടപ്പെട്ടതിന്റെ അഗാധ ദുഃഖം ഉള്ളിലൊതുക്കി കഴിയുന്ന കരിമ്പ ഹയർ സെക്കന്ററി സ്‌കൂളിന് കരുതലിന്റെയും സ്നേഹത്തിന്റെയും,പ്രചോദനത്തിന്റെയും തലോടലായി ഗണേഷ് കൈലാസ് നടത്തിയ മോട്ടിവേഷൻ ക്ലാസ്.വാഹനാപകടത്തിൽ അരയ്ക്ക് താഴെ ചലനമറ്റെങ്കിലും അതിൽ തളരാത്ത മനസ്സുമായാണ് ഗണേഷ് വാക്കുകളിലൂടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനായി കരിമ്പ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെത്തിയത്.പി ടി എ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. മനശക്തിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും.ശരീരം ദുർബലമായിരുന്നാലും മനസ്സ് ശക്തമായിരിക്കണം.മനസ്സിനെ മന സ്സിലാക്കിക്കഴിഞ്ഞാൽ ഉയരങ്ങൾ കീഴടക്കാം, പ്രതിസന്ധികൾ മറികടക്കാം എന്ന് സ്വന്തം അനുഭവങ്ങൾ മുൻ നിർത്തി ഗണേഷ് വിശദീകരിച്ചു.എസ് എം സി ചെയർമാൻ പി കെ എം മുസ്തഫ, പിടിഎ എക്സിക്യൂട്ടീവ് അംഗം കെ.വി.ഷാഹിദ,അധ്യാപകരായ  ഭാസ്കരൻ.പി,രാജേഷ് സി എസ്,ശ്രീജ, നിർമ്മലാദേവി, സദാശിവൻ.കെ.പി, അജയ്,ജിജി തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post