എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന നൈല റാഷിദ് സംസ്ഥാന സർക്കാരിനു കീഴിലുള്ള എനർജി ക്ലബ്ബ് കേരള സംഘടിപ്പിച്ച വിദ്യാഭ്യാസ ജില്ലാതല ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഫെബ്രുവരി 8 ന് തിരുവനന്തപുരം പോലീസ് ആക്കാദമിയിൽ വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് അർഹത നേടി. എം.ഇ.എസ് ഹോസ്പിറ്റൽപടിയിൽ താമസിക്കുന്ന പുളിക്കൽ റാഷിദ് കെ ഷബീന ദമ്പതികളുടെ മകളാണ് നൈല റാഷിദ്. വിജയിയെ അധ്യാപകരും പി.ടി.എ യും അഭിനന്ദിച്ചു.
Post a Comment