കരിമ്പ :മനസ്സുണർത്തിയാൽ ഏതു വിഷമവും മറികടക്കാമെന്ന് പ്രമുഖ വീൽചെയർ മോട്ടിവേറ്റർ ഗണേഷ് കൈലാസ് പറഞ്ഞു.നാല് വിദ്യാർഥിനികൾ നഷ്ടപ്പെട്ടതിന്റെ അഗാധ ദുഃഖം ഉള്ളിലൊതുക്കി കഴിയുന്ന കരിമ്പ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നടത്തിയ രണ്ടാംഘട്ട മനശക്തി പരിശീലന ക്ലാസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പ്രതിസന്ധികളുണ്ടാവാതിരിക്കില്ല.ജീവിതം സുഖദുഃഖ സമ്മിശ്രമാണ്.വിഷമതകൾ ഇല്ലാത്തവരില്ല.എന്നാൽ മനസ്സ് എന്ന ശക്തിയെ ഉണർത്താനായാൽ ഒരു പരിധിവരെ ഹാപ്പി ആയി കഴിയാമെന്ന് അദ്ദേഹം പറഞ്ഞു.മനസ്സിന്റെ മായാജാലം മന സ്സിലാക്കിക്കഴിഞ്ഞാൽ ആർക്കും ഉയരങ്ങൾ കീഴടക്കാം.ഏതു രംഗത്തും ഒന്നാമനാകാം. പരീക്ഷകളും ഇന്റർവ്യൂകളും അനായാസം മറികടക്കാം. ഇല്ലായ്മയെക്കുറിച്ച് പരിഭവിക്കുക എന്നതാണല്ലോ,ആരോഗ്യക്ഷമതയുള്ള നമ്മുടെ പരാതി.മനസ്സിനെ മനസ്സിലാക്കാനും ചുറ്റുമുള്ളവരുടെ ശാരീരിക പരിമിതികളും രോഗദുരിതവും കണ്ടറിയാനും ശ്രമിച്ചാൽ നാം എത്രയോ അനുഗ്രഹീതരെന്ന് ബോധ്യപ്പെടുമെന്നും ഗണേഷ് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.പി ടി എ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ അധ്യക്ഷനായി.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ബിനോയ്, ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ ജമീർ,എസ് എം സി ചെയർമാൻ പി കെ എം മുസ്തഫ,പിടിഎ എക്സിക്യൂട്ടീവ് അംഗം കെ.വി.ഷാഹിദ,അധ്യാപകരായ ഭാസ്കരൻ.പി,നിർമ്മലാദേവി,തുടങ്ങിയവർ സംസാരിച്ചു
Post a Comment