ശ്രീകൃഷ്ണപുരത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ

 

ശ്രീകൃഷ്ണപുരം:ശ്രീകൃഷ്ണപുരത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പോലീസ് പിടിയിൽ. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്നാണ് മോഷണം നടത്തിയത്. ചളവറ സ്വദേശി ചീരാൻകുഴി വീട്ടിൽ മണികണ്ഠൻ(52) ആണ് പോലീസ് പിടിയിലായത്.വീട്ടിൽ നിന്നാണ് പ്രതിയെ ശ്രീകൃഷ്ണപുരം പോലീസ് പിടികൂടിയത്. ക്ഷേത്രത്തിന് പുറമേയുള്ള ആൽമരത്തിന് സമീപമുള്ള ഭണ്ഡാരമാണ് ഇയാൾ കുത്തി തുറന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് 5000 രൂപ നഷ്ടപ്പെട്ടിരുന്നു. രാവിലെ ക്ഷേത്രത്തിൽ എത്തിയ ആളുകളാണ് ഭണ്ഡാരം കുത്തി തുറന്ന് നിലയിൽ കണ്ടത്. തൊട്ടടുത്തുള്ള വടുഗനാം കുർശ്ശി ക്ഷേത്രത്തിനടുത്തുള്ള കിഴക്കേ വാര്യത്തുള്ള കുടുംബ ക്ഷേത്രത്തിലെ മുൻപിലുള്ള ഭണ്ഡാരവും കുത്തി തുറന്നിരുന്നു പ്രതി. സമീപത്തെ വീടുകളിലെ ഗേറ്റുകൾ തുറന്നിടുകയും പൂട്ടുകൾ തകർക്കുകയും ചെയ്തിരുന്നു. മോഷ്ടാവിന്റെയാണെന്ന് സംശയം ഉള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. സമാനമായ 30 ഓളം കേസുകളിൽ പ്രതി കൂടിയാണ് മണികണ്ഠൻ. കാപ്പ കേസിൽ വിയ്യൂർ ജയിലിൽ ആയിരുന്ന പ്രതി കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.

Post a Comment

Previous Post Next Post