അട്ടപ്പാടിയില്‍ ചരിത്രശേഷിപ്പുകള്‍ കണ്ടെത്തി

 

അട്ടപ്പാടി:അട്ടപ്പാടിയുടെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചുന്ന ചരിത്രശേഷിപ്പുകള്‍ വീണ്ടും കണ്ടെത്തി.സംഘകാല ചരിത്രത്തോളം തന്നെ പഴക്കമുള്ള ശിരുവാണി സംസ്കൃതിയുടെ ചരിത്രാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.അഗളി പഞ്ചായത്തിലെ നെല്ലിപ്പതിയില്‍ നിന്നുമാണ് വീരക്കല്ലുകളും ബ്ലാക്ക് ആൻറ് റെഡ് വെയർ പോട്ടറികളും ഉള്‍പ്പെട്ട ചരിത്രാവശേഷിപ്പുകള്‍ കണ്ടെത്തിയത്.കേരളത്തിലെ തന്നെ പ്രാചീന അവശേഷിപ്പുകള്‍ ആയിരിക്കാം ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ബി.സി 500 മുതല്‍ സി.ഇ 300 വരെയുള്ള കാലഘട്ടത്തിനിടയില്‍ പഴക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചരിത്ര ഗവേഷകരായ എ.ഡി. മണികണ്ഠൻ, മാണി പറമ്ബേട്ട് എന്നിവർ അഭിപ്രായപ്പെട്ടു. ഈ കാലഘട്ടം സംഘകാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. കൃത്യമായ കാലഗണന മനസ്സിലാക്കുന്നതിന് കാർബണ്‍ പരിശോധന നടത്തേണ്ടതുണ്ട്. ഇവരുടെ ചരിത്രാന്വേഷണത്തില്‍ ആയിരക്കണക്കിന് വർഷങ്ങള്‍ പഴക്കമുള്ള ചരിത്ര ശേഷിപ്പുകള്‍ ഇരുപതോളം സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.


Post a Comment

Previous Post Next Post