അശ്വമേധം : കുഷ്ഠരോഗ നിർണയ കാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു

 

കല്ലടിക്കോട്: കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കരിമ്പ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം ക്യാമ്പയിൻ അശ്വമേധം ഉദ്ഘാടനം ചെയ്തു. കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹാളിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എസ്. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ എച്ച് അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ ഹണി റോസ് തോമസ് വിഷയാവതരണം നടത്തി. സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ സന്നദ്ധ പ്രവർത്തകർ എല്ലാ വീടുകളും സന്ദർശിച്ച് ബോധവൽക്കരണം നടത്തും.ജെ.പി.എച്ച്.എൻ. മേരി ആൻ ജൂഡിറ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ അധ്യാപകർ, ഐ.ടി.എച്ച് വിദ്യാർഥികൾ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സുഹൈൽ പി.യു, പി എച്ച് എൻ രജനി, ജെ.എച്ച്. ഐമാരായ രഞ്ജിനികെ .പി, ദത്തൻ. വി.ജി, ജെ.പി.എച്ച്.എൻ വിനിത, രമ്യ, ലേഖ, എം.എൽ.എസ്.പി നഴ്സ് റിസ് വാന, രമ്യ, ലിയ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم