കൊച്ചി:മൃതദേഹ പരിചരണത്തിനായൊരുങ്ങി കൊച്ചിയില്‍ ഒരുകൂട്ടം പരിചയസമ്പന്നരായ ചെറുപ്പക്കാര്‍.ദി ബെസ്റ്റ് എന്ന പേരിലാണ് ഈ രംഗത്ത് പരിചയ സംമ്പന്നരായ ചെറുപ്പക്കാർ മൃതദേഹങ്ങള്‍ ഡ്രസ്സ് ചെയ്യുകയും അനുബന്ധകാര്യങ്ങള്‍ ചെയ്യാനും ഇപ്പോൾ ഒരുങ്ങുന്നത്.പൊതുവെ മൃതദേഹപരിചരണം ഏറെ പ്രയാസകരമായി തുടരുമ്പോഴാണ് മൃതദേഹത്തിന് വേണ്ട എല്ലാക്കാര്യങ്ങളും ഒരുമിച്ച് സേവന സന്നദ്ധതയോടെ ഈ ചെറുപ്പക്കാര്‍ ചെയ്യാനൊരുങ്ങുന്നത്. മൃതദേഹം കുളിപ്പിക്കുക, ഡ്രസ്സ് ചെയ്യുക തുടര്‍ന്ന് ഏത് മതവിഭാഗങ്ങളുടെയും മൃതസംസ്ക്കാരത്തിനനുസരിച്ചുള്ള എല്ലാക്കാര്യങ്ങളും ഇവര്‍ ചെയ്യുകയാണ്.ഇത് കേവലം ഒരു ജോലിയായിട്ടല്ല സന്നദ്ധ സേവനത്തിന്‍റെ ഭാഗമായാണ് ചെയ്യുന്നതെന്ന്അവർ പറയുന്നു.വളരെ മിതമായ നിരക്കിലാണ് ഇപ്പോള്‍ ഇത്തരം ജോലികള്‍ ചെയ്യുന്നതെന്നും ടീം പറഞ്ഞു.കേരളത്തിലെ എല്ലാ ജില്ലകളിലും ഇവരുടെ സേവനം ലഭ്യമാണ്. മൃതദേഹപരിചരണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുന്ന എല്ലാവര്‍ക്കും ഏറെ സഹായകരമാണ് ഈ കൂട്ടായ്മയുടെ മാതൃക പ്രവര്‍ത്തിയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.അന്വേഷണങ്ങൾക്ക് :9746952552,9037258774
കേരളം കണ്ട് പഠിക്കണം. ഏതു വിഭാഗത്തിൽ പെട്ടവരുടെയും മൃതദേഹപരിചരണത്തിന് സൗകര്യമൊരുക്കി 'ദി ബെസ്റ്റു'മായി കൊച്ചിയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍
Samad Kalladikode
0
Post a Comment