ലോക പാലിയേറ്റീവ് ദിനത്തിൽ,കല്ലടിക്കോട് ആയുഷ് പാലിയേറ്റീവ് യൂണിറ്റിന്റെ വാർഷികവും പുതിയ പ്രവർത്തന കേന്ദ്രത്തിന്റെ ഉദ്ഘാടനവും,ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി

 

കല്ലടിക്കോട് :പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ലോക പാലിയേറ്റീവ് ദിനത്തിൽ,കല്ലടിക്കോട് ആയുഷ് പാലിയേറ്റീവ് യൂണിറ്റിന്റെ വാർഷികവും പുതിയ പ്രവർത്തന കേന്ദ്രത്തിന്റെ ഉദ്ഘാടനവും,ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. പാലിയേറ്റീവ് പരിചരണത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഓർമപ്പെടുത്തി, സാന്ത്വനപരിചരണം ഓരോ മനുഷ്യരുടെയും കടമയാണെന്ന ബോധ്യത്തോടെ,നടത്തിയ വൈവിധ്യമാർന്ന പരിപാടികൾ ശ്രദ്ധേയമായി.ജനുവരി 15 ലോക പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ഷഹീർ എം ഫ്ലാഗ് ഓഫ് ചെയ്തു.ആയുഷ് പാലിയേറ്റീവ് പാരാപ്ലീജിയ സംഗമവും, പുതിയ ഓഫീസ് ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു.പാലിയേറ്റീവ് പ്രസിഡന്റ് ശിവൻ എം.എ അധ്യക്ഷനായി.ചുങ്കം എസ് എ ഡി സി ഹാളിനോട്‌ ചേർന്നാണ് ആയുഷ് പാലിയേറ്റീവിന്റെ പുതിയ പ്രവർത്തന കേന്ദ്രം.പാലിയേറ്റീവ് പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത പൊതു യോഗത്തിൽ പാലിയേറ്റീവ് സെക്രട്ടറി സണ്ണി ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു.ആയുഷ് 

പാലിയേറ്റീവ് യൂണിറ്റ് രക്ഷാധികാരി ഡോ.വിൻസന്റ് ജോസഫ്,ഗ്രാമ പഞ്ചായത്ത്‌ അംഗം പ്രസന്ന,യൂസുഫ് പാലക്കൽ, ഗോപാലകൃഷ്ണൻ,കെ.രാധാകൃഷ്ണൻ,ബേബി വർഗീസ്,ടോമി ഫെലിക്സ്,ഭാർഗവി ടീച്ചർ,സാജു ചാക്കോ തുടങ്ങിയവർ സംസാരിച്ചു.അർഹരായവർക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി.സാന്ത്വന പരിചരണത്തിന്റെ സന്ദേശവുമായി നടത്തിയ ഘോഷയാത്രയിൽ കല്ലടിക്കോട് ദർശന കോളേജ് വിദ്യാർഥികൾ പങ്കെടുത്തു.

Post a Comment

Previous Post Next Post