റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമാക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി. സ്കൂൾ

 

എടത്തനാട്ടുകര: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ ആഘോഷിച്ചു. വാർഡ് മെമ്പർ അലി മഠത്തൊടി‌ ദേശീയ പതാക ഉയർത്തി. പതാക ഗാനം, ദേശഭക്തിഗാനാലപനം എന്നിവയും നടന്നു. റിട്ടയേഴ്‍ഡ് ഹവിൽദാർ പി നിഷാദ് .ഡോ. തഹാനി CH എന്നിവർ മുഖ്യാതിഥികളായി. പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം, പി.ടി.എ അംഗങ്ങളായ എം മുസ്തഫ, സി.എച്ച് അരീജ്, സ്റ്റാഫ് സെക്രട്ടറി സി. മുഹമ്മദാലി എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അധ്യാപകരായ കെ.എ മിന്നത്ത്‌, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ്‌ റോഷൻ, ഐ ബേബി സൽവ, പി ഫെമിന, എം അജ്ന ഷെറിൻ, കെ സൗമ്യ, കെ ഷംസാദ് ബീഗം, സി അശ്വതി, പി ഫർഷാന തസ്നി, കെ.എച്ച് ജസ്ന 

എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post