വര്‍ണ്ണാഭമായി പൊന്നങ്കോട് ഹോളി ഫാമിലി സ്കൂൾ വാർഷികാഘോഷ പരിപാടികൾ

 

പൊന്നങ്കോട് :ഹോളി ഫാമിലി സ്കൂൾ വാർഷികാഘോഷം വിവിധ പരിപാടികളോടെ വർണ്ണാഭമായി നടത്തി. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.മാത്യു പനയ്ക്കാതോട്ടം മുഖ്യാതിഥിയായി.സിസ്റ്റർ വത്സ തെരേസ അധ്യക്ഷത വഹിച്ചു.രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കേരളം ഏറെ മെച്ചപ്പെട്ടതാണെന്നത് ഓരോ മലയാളിക്കും അഭിമാനം പകരുന്നതാണ്.എന്തു ത്യാഗം സഹിച്ചും കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിൽ രക്ഷിതാക്കളും,മുഴുവൻ വിദ്യാർഥികളുടേയും പഠന മികവ് ഉറപ്പാക്കുന്നതിൽ അധ്യാപകരും ഗൗരവമായ ഇടപെടലും ജാഗ്രതയും കാണിക്കുന്നു എന്നതാണ് നമ്മുടെ നാടിന്റെ പ്രത്യേകത.എന്നാൽ വിദ്യാഭ്യാസത്തോടൊപ്പം  അനുദിന അനുഭവങ്ങളിലൂടെ നേടിയെടുക്കുന്ന പ്രായോഗിക അറിവ് മക്കൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.ഓരോരുത്തരും വ്യത്യസ്തമായി പഠിക്കുന്നു,ഓരോ കുട്ടിയിലും അന്തർലീനമായ കഴിവുകൾ ഭിന്നമാണ്. എന്നാൽ അക്കാദമിക പഠനത്തോടൊപ്പംവിവിധ സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും ഉപയോഗിക്കുന്ന പ്രായോഗിക വിജ്ഞാനം കൂടി ആർജിക്കുമ്പോഴേ വിദ്യാഭ്യാസം അർത്ഥപൂർണ്ണമാകൂ എന്ന് പ്രസംഗകർ പറഞ്ഞു.കുട്ടികൾ തന്നെ സ്കൂൾവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചത് വ്യത്യസ്തമായി.പൊന്ന ങ്കോട് ഫെറോന ചർച്ച് വികാരി മാർട്ടിൻ കളമ്പാടൻ മുഖ്യ പ്രഭാഷണം നടത്തി.പിടിഎ പ്രസിഡന്റ് സജീവ് ജോർജ്,പ്രധാന അധ്യാപിക ജ്യോതിസ് ചാലക്കൽ,സ്കൂൾ ലീഡർ മാസ്റ്റർ ആരോൺ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post