തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിന്റെ ഒന്നാം വാർഷികവും,ബിന്നശേഷിക്കുട്ടികളുടെ കലാകായികമത്സരങ്ങളും സംഘടിപ്പിച്ചു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി കോങ്ങാട് എംഎൽഎ അഡ്വക്കേറ്റ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണൻകുട്ടി,വൈസ് പ്രസിഡന്റ് സാരത പുന്നാകല്ലടി,ബ്ലോക്ക് മെമ്പർ കുര്യൻ,ബ്ലോക്ക് മെമ്പർ ആയിഷബാനു,ക്ഷേമകാര്യ സ്റ്റാൻഡിങ് മെമ്പർ തനൂജാ,വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐസക് ജോൺ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യാർമാൻ അബൂബക്കർ എന്നിവർ സംസാരിച്ചു. വേദിയിൽ ബിന്നശേഷിക്കുട്ടികളുടെ കലാകായികമത്സരങ്ങളും കുട്ടികൾക്കുള്ള സമ്മാനങ്ങളും നൽകി.പരിപാടിയിൽ അംഗൻവാടിവർക്കേഴ്സ്, കുടുംബശ്രീ അംഗങ്ങൾ,മറ്റു പഞ്ചായത്തിലെ മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഐ സി ഡി എസ് സൂപ്പർവൈസർ അനില സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഡ്‌സ് സ്കൂൾ അധ്യാപിക ഭാനുപ്രിയ നന്ദി രേഖപ്പെടുത്തി.
തച്ചമ്പാറ ബഡ്‌സ് സ്കൂളിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു
The present
0
Post a Comment