മുതുകുറുശ്ശി :തോടംകുളം ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം കുംഭം 1-ാം തിയ്യതി-2025 ഫെബ്രുവരി 13 വ്യാഴാഴ്ച്‌ച രാവിലെ 10.30 ന് കൊടിയേറ്റത്തോടുകൂടി ആരംഭിക്കുന്നു.തുടർന്ന് നിറമാല, ചുറ്റുവിളക്ക്, കൂട്ടുവിളക്ക്, വിശേഷാൽ പൂജകൾ, കലാസന്ധ്യ എന്നിവയും ഫെബ്രുവരി 17 തിങ്കളാഴ്‌ച- ഉത്സവദിനം-വിശേഷാൽ പൂജകൾ, കോമരത്തിന്റെ ദേശപ്രദക്ഷിണം, മഹാഗുരുതി പൂജ, പകൽപൂരം എന്നിങ്ങനെ വിവിധ പരിപാടികളോടുകൂടി നടക്കും.ഫെബ്രുവരി 13 വ്യാഴം രാവിലെ 5.30 ന് : മഹാഗണപതി ഹോമം,10.30 ന് : കൊടിയേറ്റം,രാത്രി 8 മണിക്ക്: കുട്ടികളുടെ സ്റ്റേജ്ഷോ,9 മണിക്ക് : തായമ്പക എന്നിവ നടക്കും. ഒന്നാംവിളക്ക് മുതൽ കൂട്ടുവിളക്ക് വരെ എല്ലാ ദിവസവും രാവിലെ 5 മണിക്ക്:നടതുറക്കൽ,6 മണിക്ക്: ഉഷഃപൂജ,10.30: ഉച്ചപൂജ,വൈകുന്നേരം 6.30 ന്: ദീപാരാധന,രാത്രി 8 മണിക്ക്:അത്താഴപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 15 വൈകിട്ട് 7 മണിക്ക് കലാസന്ധ്യ,17 തിങ്കൾ വൈകീട്ട് മൂന്നുമണി മുതൽ പകൽ വേല, വൈകുന്നേരം 7 മണിക്ക് നാടൻപാട്ട്, രാത്രി 10 30 ന് തയമ്പക എന്നിവ ഉണ്ടാകും.
തോടംകുളം ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 13 മുതൽ 17 വരെ
The present
0
Post a Comment