അട്ടപ്പാടി ചെമ്മണ്ണൂർ മല്ലീശ്വര ക്ഷേത്രം മഹാ ശിവരാത്രി മഹോത്സവം-2025 ഏർപ്പെടുത്തിയ മല്ലീശ്വര പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു

 

അട്ടപ്പാടി മല്ലീശ്വരൻ ക്ഷേത്രം ഭരണസമിതി ഏർപ്പെടുത്തിയ മല്ലീശ്വര പുരസ്കാരങ്ങൾ വിതരണം ചെയ്തു.ഗോത്ര വിഭാഗത്തിനായി സാമൂഹ്യ സേവനം ചെയ്തവർക്കാണ് ആദരം നൽകിയത്.ദേശീയ അവാർഡ് ജേതാവും ഗോത്ര ഗായികയുമായ നഞ്ചിയമ്മ,മാധ്യമ പ്രവർത്തകൻ അജിത്ത് ഷോളയൂർ,സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകൻ ബിജുമോൻ പന്തിരുകുലം എന്നിവർക്കാണ് മല്ലീശ്വര പുരസ്കാരങ്ങൾ നൽകിയത്.ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ അനുഗ്രഹീത കലാകാരിയാണു നഞ്ചിയമ്മ.കാൽ നൂറ്റാണ്ടായി അട്ടപ്പാടിയിലെ മാധ്യമരംഗത്തു സജീവ സാന്നിധ്യവും ഗോത്രവിഭാഗങ്ങൾ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ പുറംലോകത്തെത്തിക്കുകയും ചെയ്ത പത്രപ്രവർത്തകനാണ് അജിത്ത് ഷോളയൂർ. സാംസ്കാരിക സാമൂഹ്യ-ജീവകാരുണ്യ സന്നദ്ധ മേഖലയിൽ മൂന്നര പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ബിജുമോൻ. കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദവേദിയുടെ കൺവീനർ കൂടിയാണ്.മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ ചെയർമാൻ ദണ്ഡപാണിയുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര വിതരണം

Post a Comment

Previous Post Next Post