കോങ്ങാട് യു പി സ്കൂളിലെ സുജാത ടീച്ചർക്ക് ശാസ്ത്രാചാര്യ പുരസ്കാരം 2025

 

കോങ്ങാട് :അഞ്ചാമത് ശാസ്ത്രാചാര്യ പുരസ്കാരം കോങ്ങാട് ഗവ യുപി സ്കൂള്‍ അധ്യാപികയായ എം സുജാത ടീച്ചര്‍ക്ക്. വിദ്യാർത്ഥികളോട് സൗഹൃദം പുലര്‍ത്തുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരധ്യാപികയാണ് സുജാത ടീച്ചര്‍. ഫലപ്രദമായ അധ്യാപനവും പ്രകൃതിയെക്കുറിച്ചുള്ള അവബോധവും സാമൂഹിക ഉത്തരവാദിത്തവും ടീച്ചറുടെ സവിശേഷതയാണ്.വിദ്യാർഥികളുടെ മുഴുവൻ കഴിവുകളും ഉപയോഗപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും നിര്‍വഹിക്കാനും വിലയിരുത്താനും ടീച്ചര്‍ പരിശ്രമിക്കുന്നു. ഭോപ്പാലിൽ നടന്ന 31-ാം നാഷണൽ ചിൽഡ്രൻ സയൻസ് കോൺഗ്രസ്‌ല്‍ ഗൈഡായി പങ്കെടുത്തു (2024).സംസ്ഥാന ശാസ്ത്രമളയില്‍ അധ്യാപകര്‍ക്കുള്ള പ്രോജക്ട് മത്സരത്തില്‍ എ ഗ്രേഡ് നേടി (2023).കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഹാൻഡ്ബുക്കിന്റെ രചനയില്‍ പങ്കെടുത്തു (2022-24).വനംവകുപ്പ് നടത്തുന്ന നേച്ചർ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.കേരള ഗവണ്‍മെന്റ് നടത്തിയ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോയിൽ പ്രോഗ്രാമിന്റെ സ്കൂള്‍ കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുകയും സ്കൂളിന് 'മികച്ച സ്കൂൾ' ബഹുമതി ലഭിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post