അരീക്കോട് :കവിയും കഥാകൃത്തുമായ ഇബ്രാഹിം മൂർക്കനാടിൻ്റെ പുതിയ നോവൽ,മലബാർ സമര ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന 'അറിഞ്ഞതിനപ്പുറം' ഫെബ്രുവരി 26 ബുധൻ പകൽ മൂന്നു മണിക്ക് അരീക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ എ.പി.അഹമ്മദ് ബഷീർ ചുങ്കത്തറക്ക് നൽകി പ്രകാശനം നടത്തും. അസീസ് തുവ്വൂർ,എൻ.കെ.ഷൗക്കത്തലി,എം.എ.ഷഹനാസ് തുടങ്ങി കലാസാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്നു.പുസ്തക പ്രകാശനത്തോടനുബന്ധിച്ച് കവിയരങ്ങും ഉണ്ടാകും.വളരെ ഹൃദ്യമാണ് ഈ അനുഭവകഥയുടെ ആവിഷ്ക്കാരം.'അറിഞ്ഞതിനപ്പുറം' എന്ന ശീർഷകം അന്വർഥമാവുന്നതുപോലെ 103 കൊല്ലം മുമ്പ് ഏറനാട്ടിലും വള്ളുവനാട്ടിലും ഇരമ്പിയുടഞ്ഞുപോയ ലഹളയുടെ നേർ വിവരണമാണ് രചന.പല കാരണങ്ങളാൽ പലരും മറച്ചു പിടിയ്ക്കുന്ന കലാപസത്യങ്ങൾ ധീരമായി എഴുതാൻ ഈ നോവൽ ആർജ്ജവം കാട്ടിയിരിക്കുന്നു.പുരോഗമന കലാസാഹിത്യസംഘം അരീക്കോട് മേഖല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
إرسال تعليق