പാലക്കാട് :ഗവ.മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ 'നിറവ്' മികവുകളുടെ ഫോട്ടോ പ്രദർശന പരിപാടി നാളെ ബുധൻ രാവിലെ 10 മണി മുതൽ ആരംഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച നേട്ടങ്ങളോടെ പ്രവർത്തിക്കുന്ന മോയൻസ് സ്കൂളിന്റെ കലാകായിക ശാസ്ത്ര പ്രവർത്തിപരിചയമേളകളിലെ മികവുകളുടെയും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെയും, ഫോട്ടോ പ്രദർശന പരിപാടിയാണ് നിറവ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ,മിനി കൃഷ്ണകുമാർ,സാബു പി, എം.ആർ.മഹേഷ് കുമാർ, ഉഷ മാനാട്ട്, രമേഷ് പാറപ്പുറത്ത്,ശിവപ്രസാദ്.എം.ആർ, അധ്യാപകരായ യു കെ ലത,ഇന്ദു.എം,പ്രീജ.പി.പി, എം.അരവിന്ദാക്ഷൻ, ദിവ്യ.ബി,ധന്യ ഷിബു.എം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. സ്കൂൾ അങ്കണത്തിൽ രണ്ടുമാസം 'നിറവ്' പ്രദർശനമുണ്ടായിരിക്കും
Post a Comment