പാലക്കാട്: ഗവ:മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻ്റി സ്കൂളിൽ 'നിറവ്' വിദ്യാലയമികവുകളുടെ ഫോട്ടോ പ്രദർശന പരിപാടി ആരംഭിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡൻ്റ് എം.അരവിന്ദാക്ഷൻ അധ്യക്ഷനായി.വരും തലമുറയ്ക്ക് നൽകാനുള്ള ഏറ്റവും നല്ല സംഭാവനയാണ് വിദ്യാഭ്യാസം.കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം മറ്റു പല സംസ്ഥാനങ്ങളിലും നമുക്ക് കാണാനാവില്ല. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും നാം വിദ്യ നിഷ്കർഷിക്കുന്നു.ജില്ലയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളിലൊന്നാണ് മോയൻസ് നിറവ് നേട്ടങ്ങൾ എന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അക്കാദമിക രംഗത്തും കലാകായികരംഗത്തും മികച്ച വിജയം നേടിയ പൊതുവിദ്യാലയമാണ് മോയൻസ്.2024 -25 അക്കാദമിക വർഷത്തിൽ നടന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെയും,കല-കായിക,ശാസ്ത്ര -പ്രവർത്തി പരിചയ മേളകളിലെയും മികവിന്റെ പ്രദർശനമാണ് സ്കൂൾ അങ്കണത്തിൽ 'നിറവ് 2K25' എന്ന പേരിൽ ഒരുക്കിയിരിക്കുന്നത്.എ.ഇ.ഒ.രമേശ് പാറപ്പുറത്ത്,എസ്.എം.സി.ചെയർപേഴ്സൺ ദിവ്യ.ബി,പി.ടി.എ, എസ്.എം.സി, എം.പി.ടി.എ അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായി.സ്കൂൾ അങ്കണത്തിൽ രണ്ടു മാസത്തോളം നിറവ് പ്രദർശനം ഉണ്ടായിരിക്കും. സ്കൂൾ പ്രിൻസിപ്പാൾ യു.കെ.ലത സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു.എം.നന്ദിയും പറഞ്ഞു
Post a Comment