കാഞ്ഞിരത്ത് 46 ലിറ്റര്‍ വിദേശമദ്യവുമായി ദമ്പതികള്‍ എക്‌സൈസിന്റെ പിടിയിലായി

 

മണ്ണാര്‍ക്കാട് :കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് 46 ലിറ്റര്‍ വിദേശമദ്യവുമായി ദമ്പതികള്‍ എക്‌സൈസിന്റെ പിടിയിലായി. തിങ്കളാഴ്ച വൈകിട്ട് 6: 30 ഓടുകൂടിയാണ് കാഞ്ഞിരം പള്ളിപ്പടിയില്‍ വെച്ച് ഇവരെ പിടികൂടിയത്.അട്ടപ്പാടി സ്വദേശികളായ പ്രതീഷ് (35), മീന (34) എന്നിവരെയാണ് മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതു വരും സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മദ്യം പിടികൂടിയത്.പാലക്കാട് ഐ.ബി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ രംഗന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിതിന്‍ദാസ്, ഷഹീദ്, അശ്വന്ത്, വനിതാ സിവില്‍ എ്കസൈസ് ഓഫിസര്‍ ലിസി, ഡ്രൈവര്‍ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് ദമ്പതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post