തച്ചമ്പാറ:മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിന്റെ തൊണ്ണൂറ്റിഒമ്പതാം വാർഷികാഘോഷം സംഘടിപ്പിച്ചു.തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അധ്യാപിക വസന്തം ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എപ്രസിഡന്റ് ഷെരീഫ് അധ്യക്ഷ സ്ഥാനം വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക ഷൈനി ടീച്ചർ റിപ്പോർട്ട് അവതരിപ്പിക്കുകയും,മാനേജർ വിജയകുമാർ, വാർഡ് മെമ്പർമാരായ അലി തേക്കത്ത്,ജയ ജയ പ്രകാശ്,എം പി ടി എ പ്രസിഡന്റ് ഷമീമ, സ്കൂൾ ലീഡർ ഷെൻസ. കെ. ഷാജഹാൻ എന്നിവർ ആശംസ അറിയിച്ചു.യോഗത്തിൽ ബിപിസി കുമാരൻ. പി വിശിഷ്ട അതിഥിയായി. എസ് ആർ ജി കൺവീനർ നുസ്രത്ത് ടീച്ചർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. പരിപാടിയിൽ കുട്ടികൾക്കായുള്ള സമ്മാന വിതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിന്റെ തൊണ്ണൂറ്റിഒമ്പതാം വാർഷികാഘോഷം സംഘടിപ്പിച്ചു
The present
0
Post a Comment