ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചത് പ്രതിഷേധാർഹം- വിസ്ഡം സ്റ്റുഡന്റ്സ്

  

ഒറ്റപ്പാലം :മുസ്‌ലിം ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് 50 ശതമാനത്തോളം വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണെന്ന് വിസ്‌ഡം സ്റ്റുഡന്റ്സ് ഒറ്റപ്പാലം പിലാത്തറ രാജധാനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ ക്യാമ്പസ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. ബജറ്റിൽ അനുവദിച്ച ഫണ്ടിൽനിന്ന് 50 ശതമാനത്തോളം കുറയ്ക്കുന്നത് മൂലം നിലവിൽ സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും പുതുതായി സ്കോളർഷിപ്പിനെ ആശ്രയിക്കേണ്ടവർക്കും വലിയ പ്രയാസമായിരിക്കും സൃഷ്ടിക്കുക. ഉപരിപഠനത്തിന് ഉന്നത കലാലയങ്ങളിൽ പ്രവേശനം ലഭിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി മൂലം പഠനം പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഇരുട്ടടിയാണ് സർക്കാരിന്റെ ഈ സമീപനം.നിലവിൽ നാമമാത്രമായ തുകയേ വിതരണം ചെയ്തിട്ടുള്ളൂ എന്നതും, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള അനാവശ്യ കാലതാമസവും വിദ്യാർഥികളെ മാനസിക പ്രയാസത്തിലേക്ക് എത്തിക്കുന്നു.ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക് പോലും പരിഹാരമാവാത്തതുകൊണ്ട് കൂടിയാണ് വിദേശ പഠനത്തോട് കുട്ടികൾക്ക് ആഭിമുഖ്യം കൂടുന്നത് എന്നും സമ്മേളനം കൂട്ടിച്ചേർത്തു.

'ധർമ്മ സമരത്തിന്റെ വിദ്യാർത്ഥി കാലം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി മെയ് 11 ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.സമ്മേളനം വിസ്ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു.വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് അൽ ഹികമി അധ്യക്ഷത വഹിച്ചു.

വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് കായക്കൊടി,വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ്‌ അർഷദ് അൽ ഹികമി താനൂർ,വൈസ് പ്രസിഡന്റ് ഡോ.ഷഹബാസ്.കെ അബ്ബാസ്,ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ അൽ ഹികമി, അബ്ദുറഹ്‌മാൻ ഫാറൂഖി ചുങ്കത്തറ,അഷ്കർ ഇബ്രാഹിം സലഫി, കെ.അർഷദ് സ്വലാഹി, ഷൗക്കത്തലി മാസ്റ്റർ, മുഹമ്മദ്‌കുട്ടി മാസ്റ്റർ കോതകുർശ്ശി,ഷംജാസ് കെ അബ്ബാസ്,ഷാഫി അൽ ഹികമി, എൻ.എം.ഇർഷാദ് അസ്‌ലം,ടി.കെ.ഷഹീർ അൽ ഹികമി, ബി.അബ്ദുൽ മാജിദ് മണ്ണാർക്കാട്,പി.ഷഫീഖ് അൽ ഹികമി,സാജിദ് പുതുനഗരം,നൂറുൽ അമീൻ പാലക്കാട്‌, മൻഷൂഖ് റഹ്‌മാൻ അൽ അസ്ഹരി,സഫ്‌വാൻ അൽ ഹികമി തുടങ്ങിയവർ വിവിധ സെഷനിൽ പ്രസംഗിച്ചു.സമ്മേളനത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പ്രതിനിധികളായി പങ്കെടുത്തു.

Post a Comment

Previous Post Next Post