കരിമ്പ-ചെറിയ കപ്പടം പ്രദേശത്ത് വോൾട്ടേജ് മെച്ചപ്പെടുത്താൻ കാര്യക്ഷമമായ യന്ത്ര സഹായം ഏർപ്പെടുത്തി. എം എൽ എ ഉദ്ഘാടനം ചെയ്തു

 

കോങ്ങാട് മണ്ഡലത്തിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കരിമ്പ-ചെറിയ കപ്പടം പ്രദേശത്ത്,എംഎൽഎ ആസ്തിവികസന ഫണ്ടിൽ വോൾട്ടേജ് ഇംപ്രൂവ്മെന്റ് നടപ്പാക്കി. 6.4 ലക്ഷം രൂപ എബിസി കേബിൾ ശൃoഖലയിലെ ലൈറ്റുകളുടെ പ്രകാശനം നടത്തി.എംഎൽഎ കെ.ശാന്തകുമാരി യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ,വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,സി.പി.സജി,ജയവിജയൻ,എൻ.കെ.നാരായണൻകുട്ടി,പി.ജി.വത്സൻ,ഷിനോജ്.കെ.സി തുടങ്ങിയവർ സംസാരിച്ചു.  രണ്ടേകാൽ കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഒറ്റദിവസം കരിമ്പ മേഖലയിൽ നടപ്പാക്കിയത്. ജനപ്രതിനിധി എന്ന നിലയിൽ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ സാധ്യമായ എല്ലാ നിലയിലും പരിശ്രമിക്കുമെന്നും,പ്രാദേശിക വികസനം മുഖ്യലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിന് ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായും എംഎൽഎ പറഞ്ഞു.

Post a Comment

Previous Post Next Post