കോങ്ങാട് മണ്ഡലത്തിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കരിമ്പ-ചെറിയ കപ്പടം പ്രദേശത്ത്,എംഎൽഎ ആസ്തിവികസന ഫണ്ടിൽ വോൾട്ടേജ് ഇംപ്രൂവ്മെന്റ് നടപ്പാക്കി. 6.4 ലക്ഷം രൂപ എബിസി കേബിൾ ശൃoഖലയിലെ ലൈറ്റുകളുടെ പ്രകാശനം നടത്തി.എംഎൽഎ കെ.ശാന്തകുമാരി യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ,വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,സി.പി.സജി,ജയവിജയൻ,എൻ.കെ.നാരായണൻകുട്ടി,പി.ജി.വത്സൻ,ഷിനോജ്.കെ.സി തുടങ്ങിയവർ സംസാരിച്ചു. രണ്ടേകാൽ കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഒറ്റദിവസം കരിമ്പ മേഖലയിൽ നടപ്പാക്കിയത്. ജനപ്രതിനിധി എന്ന നിലയിൽ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ സാധ്യമായ എല്ലാ നിലയിലും പരിശ്രമിക്കുമെന്നും,പ്രാദേശിക വികസനം മുഖ്യലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിന് ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായും എംഎൽഎ പറഞ്ഞു.
إرسال تعليق