കോങ്ങാട് :കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മിസ്റ്റർ കേരള സൗന്ദര്യ മത്സരത്തിൽ കടമ്പഴിപ്പുറത്തുകാരന് കിരീടം.വിവിധ രാജ്യങ്ങളിൽ നിന്നും 40 ഓളം മലയാളി മത്സരാർത്ഥികൾ പങ്കെടുത്ത ബ്യൂട്ടി കോണ്ടസ്റ്റ്ൽ അഭിമാന നേട്ടമാണ് അഭിജോയ് സ്വന്തമാക്കിയത്.കടമ്പഴിപ്പുറം തുമ്പുങ്കൽ വീട്ടിൽ പരേതനായ ജോയി-ആൻസി ദമ്പതികളുടെ മകനാണ് അഭിജോയ്.സൗദിയിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.അഭിനേതാവ്,അവതാരകൻ,മോഡൽ എന്നീ രംഗങ്ങളിലും തുടങ്ങിയിട്ടുണ്ട്.ഇഎംഐ,ഇൻ ദി റെയിൻ,പട്ടം എന്നീ സിനിമകളിൽ വേഷം ചെയ്തിട്ടുണ്ട്.തമിഴ് ഉൾപ്പെടെ നാലോളം ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്.ടെലിവിഷൻ അവതാരകനുള്ള 2022 ലെ മീഡിയ സിറ്റി ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ:ഡോ.മായ,സച്ചു, റിച്ചൂ,റിയ എന്നിവർ മക്കളാണ്.സഹോദരൻ അനീഷ്.സഹോദരി ആഷ.കോഴിക്കോട് നടന്ന ഫൈനൽ മത്സരത്തിൽ ഇബ്രിസ് മാമ്പി ഒന്നാം സ്ഥാനവും,സുബ്രഹ്മണ്യൻ രണ്ടാം സ്ഥാനവും നേടി. വിവിധ രാജ്യങ്ങളിൽ നിന്നും 40 ഓളം പ്രതിഭകൾ പരിപാടിയിൽ പങ്കെടുത്തു.മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ, സിനിമാതാരം മുൻസിലയും ചേർന്ന് കിരീടമണിയിച്ചു.
Post a Comment