മണ്ണാർക്കാട് ബ്യൂട്ടിഷൻസ് കൂട്ടായ്മ സംഘടന രൂപീകരിച്ചു.

 

മണ്ണാർക്കാട്:മണ്ണാർക്കാട് മേഘലയിൽ പത്തു വർഷത്തോളമായി പ്രവർത്തിച്ചു കൊണ്ടിരുന്ന മണ്ണാർക്കാട് ബ്യൂട്ടീഷൻസ് കൂട്ടായ്മ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചുകൊണ്ട് 'മണ്ണാർക്കാട് ബ്യൂട്ടീഷൻസ് ഫെഡറേഷൻ 'എന്ന പേരിൽ സംഘടന രൂപീകരിച്ചു.ബ്യൂട്ടിപാർലർ, മേയ്ക്കപ്പ് മേഘലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും ഉയർച്ചയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് മികച്ച രീതിയിലുള്ള ക്ലാസുകൾ നൽകുക, സംഘടനയിലെ അർഹരായവർക്ക് സഹായങ്ങൾ എത്തിക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് മുന്നോട്ടു പോകുക എന്നതാണ് സംഘടനകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.സംഘടന ഭാരവാഹികൾ:പ്രസിഡൻ്റ്- ബീന ജെയ് മോൻ,സെക്രട്ടറി:ബിൻസി ജോജോ,വൈസ് പ്രസി: രാജേഷ്,ജോ.സെക്രട്ടറി:മനൂപ്,ട്രഷറർ:ശ്രീകല എന്നിവരാണ്.

Post a Comment

Previous Post Next Post