തച്ചമ്പാറ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിയായ കുഞ്ഞിനു പരിക്കേറ്റു.തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിൻ്റെയും ബിൻസിയുടെയും മകൾ പ്രാർത്ഥന (6) നാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8:30ന് ഉഴുന്നുപറമ്പിൽ വെച്ചായിരുന്നു ആക്രമണം നടന്നത്.മൂത്ത മൂത്ത കുട്ടിയായ കീർത്തനയെ സ്കൂൾ ബസിലേക്ക് കയറ്റി തിരികെ ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ കനാലിൻ്റെ മറുവശത്തെ കൃഷിയിടത്തിൽ നിന്നും കനാൽ നീന്തി കടന്നെത്തിയ പന്നി ഇവരെ ഇടിച്ചിട്ടു. ബിൻസിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ ആക്രമിക്കുകയും ആയിരുന്നു. പ്രദേശവാസികൾ ചേർന്ന് കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലിൽ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു.മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിൽ യുകെ ജി വിദ്യാർഥിയാണ് പരിക്കേറ്റ പ്രാർത്ഥന.പ്രദേശത്ത് വന്യമൃഗങ്ങൾ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നും രാത്രിയിലും പകലുമായി പന്നി ശല്യവും പകൽ കുരങ്ങിന്റെ ശല്യവും ഒട്ടേറെ ഉണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു.കഴിഞ്ഞ ദിവസം സമീപ പ്രദേശമായ തെക്കുംപുറത്ത് കാട്ടുപന്നി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് തൃക്കളൂർ അത്തിയംകാട്ടിൽ അർച്ചന (25), ശ്രീജിത്ത് (24) എന്നിവർക്കും പരിക്ക് പറ്റിയിരുന്നു. പ്രദേശത്തെ കാട്ടുപന്നി ശല്യത്തെ തുടർന്ന് പന്നികളെ വെടിവെച്ചു കൊല്ലാനുള്ള നടപടി സ്വീകരിച്ചതായി തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു പറഞ്ഞു. പരിക്കേറ്റ കുഞ്ഞിനെയും സംഭവം നടന്ന സ്ഥലവും വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡണ്ടും സന്ദർശിച്ചു.
തച്ചമ്പാറ മുതുകുർശിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്ക്
The present
0
Post a Comment