കൺസ്യൂമർ ഫെഡ് അഴിമതി: അന്വേഷണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വിജിലൻസിന് പരാതി നൽകി

 


 പാലക്കാട്: ജനങ്ങൾക്ക്  ന്യായമായ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കാനും മാർക്കറ്റിലെ വില നിയന്ത്രിക്കാനും വേണ്ടി സർക്കാർ തുടങ്ങിയ സംവിധാനമാണ് കൺസ്യൂമർഫെഡ്.പാലക്കാട് നൂറണിയിൽ കഴിഞ്ഞ 25 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന കൺസ്യൂമർ ഫെഡ് മാറ്റി പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള നീക്കം നടന്നുവരികയാണ്. കൺസ്യൂമർഫെഡിന്സ്വന്തമായി 70 സെൻ്റ്സ്ഥലം ഉണ്ടായിരിക്കെ ഭീമമായ സംഖ്യ വാടകയും അഡ്വാൻസും കൊടുത്തു സ്ഥലം മാറ്റി സ്ഥാപിക്കുന്നതിനു പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളാണ് പ്രവർത്തിക്കുന്നത്.കൺസ്യൂമർഫെഡിന്റെ ഈ നീക്കം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി വിജിലൻസിന് പരാതി നൽകി.2013 ൽ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി സാർക്കാറിന്റെ കാലത്ത് സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ ഗോഡൗൺ വിപുലീകരിക്കാനും ത്രിവേണി സൂപ്പർമാർക്കറ്റ് സ്ഥാപിക്കാനും വേണ്ടി തറക്കല്ലിട്ടിരുന്നു.എന്നാൽ ആ പദ്ധതി മുന്നോട്ടു പോയില്ല.ജീവനക്കാരെ നിയമിക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കാതെരിക്കുകയും സ്വജനപക്ഷപാതവും കുടുംബക്കാരെ പരിഗണിക്കലുമാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നടന്നുകൊണ്ടിരിക്കുന്ന പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം അനിവാര്യമാണെന്ന് പരാതയിൽ ചൂണ്ടിക്കാട്ടി.കൺസ്യൂമർ ഫെഡിൻ്റെ ജില്ലയിൽ 65 ഓളം നന്മ, നീതി,ത്രിവേണി സ്റ്റോറുകൾ ഉണ്ടായിരുന്നത് ഇന്ന് 13 എണ്ണം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. അന്ന് നിയമിച്ച 35 ഓളം ജീവനക്കാരാണ് ഇപ്പോഴുള്ള 13 ത്രിവേണി സ്സ്റ്റോറുകൾക്ക് വേണ്ടിയും ജോലിയെടുക്കുന്നത്. മുമ്പ് 3 വർഷം കൂടുമ്പോൾ പുതിയ സീനിയർ മാനേജർമാരെ പുതുക്കി നിയമിച്ചിരുന്നു.എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് 12 വർഷമായി നിലവിലെ സീനിയർ മാനേജർ തൽസ്ഥാനത്ത് തുടരുന്നത്. മൂന്നുവർഷം കൂടുമ്പോൾ പുതിയ സീനിയർ മാനേജറെ നിയമിക്കണം എന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ട് 12 വർഷം ഒരു വ്യക്തി തന്നെ ഒരു ഒരേ സ്ഥാനത്ത് തുടരുന്നതിന്  പിന്നിലെ കാരണവും അന്വേഷണ വിധേയമാക്കേണ്ടതാണ്.ഗുണനിലവാരം ഇല്ലാത്ത സാധനങ്ങൾ പർച്ചേസ് ചെയ്യുകയും അത് വിറ്റു പോകാതെ കോമ്പൗണ്ടിനകത്ത് കുഴിവെട്ടി മൂടുകയും ചെയ്തിട്ടുണ്ട്, സാധനങ്ങൾ തിരികെ നൽകാതെ ചിലത് കത്തിക്കുകയും ചെയ്തിട്ടുണ്ട്.ഡേറ്റ് കഴിഞ്ഞ ധാരാളം ഉൽപ്പന്നങ്ങൾ ഇപ്പോൾ അവിടെ കെട്ടിക്കിടക്കുന്നുമുണ്ട്. സബ്സിഡി ഇനത്തിൽ വിൽക്കുന്ന സാധനങ്ങൾ പേരിന് മാത്രം കൊടുക്കുകയും മറിച്ച് വിൽക്കുകയും ചെയ്തതായി പറയുന്നുണ്ട്.കൺസ്യൂമർഫെഡിലെ പരിപ്പ് പാലക്കാട് അങ്ങാടിയിൽ കച്ചവടം ചെയ്യുകയും അത് കണ്ടെത്തുകയും നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് ഉണ്ടായിരുന്നു. പുറത്തേക്കാണെന്ന് പറഞ്ഞാണ് സാധനങ്ങൾ കൊണ്ടുപോയത്.ജോലി ചെയ്ത് വാങ്ങുന്ന ശമ്പളത്തേക്കാൾ ചില ഉദ്യോഗസ്ഥർക്ക് താല്പര്യം സാധനങ്ങൾ വാങ്ങുന്നതിൽ കമ്മീഷനാണെന്നും മാനദണ്ഡം പാലിക്കാറില്ലെന്നും ആരോപണം ഉയർന്നിരുന്നു.ഗുണനിലവാരമില്ലാത്ത സാധനങ്ങൾ പർച്ചേസ് ചെയ്തു സാധനങ്ങൾ കെട്ടിക്കിടക്കാനുള്ള കാരണവും, കൺസ്യൂമർഫെഡിലൂടെ ജനങ്ങൾക്ക് ലഭിക്കേണ്ട സാധനങ്ങൾ മറിച്ചു വിൽക്കുകയും ചെയ്യുന്നു എന്ന പരാതി ഉയർന്നതിനാൽ അതിനെസംബന്ധിച്ച് വിജിലൻസ് അന്വേഷണം അത്യാവശ്യമാണ്.സ്ഥാപനം മാറ്റുവാൻ വേണ്ടി നഷ്ടത്തിലാണെന്ന് വരുത്തി തീർക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്ഥാപനം അവിടെ നിന്നും മാറ്റുന്നതോടെ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി കൺസ്യൂമർ ഫെഡിനെ ആശ്രയിച്ചു കഴിയുന്ന ഇരുപതോളം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാവും.

നിലവിലെ ആർഎംഒ ഓഫീസ് അനധികൃത കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും നിലവിലെ കൺസ്യൂമർ ഫെഡ് ബിൽഡിങ് നിർമ്മാണത്തിൽ അഴിമതി നടന്നതായും മുമ്പ് പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തണം.ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് വിജിലൻസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post