കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ പൂഞ്ചോല പെരുമലയിൽ സ്വകാര്യ തോട്ടത്തിൽ പുലി ചത്ത് കിടന്ന സംഭവത്തിൽ കർഷകനും തോട്ടത്തിലെ തൊഴിലാളികൾക്കും എതിരെ വനം വകുപ്പ് നടപടികൾ സ്വീകരിച്ചാൽ കിഫ നിയമപരമായും സംഘടനപരമായും നേരിടുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. മംഗലം ഡാമിൽ സമാനസംഭവത്തിൽ വനം വകുപ്പിന്റെ പീഡനമേറ്റ സംഭവത്തിൽ ടാപ്പിങ് തൊഴിലാളിയായ സജീവൻ ആത്‍മഹത്യ ചെയ്തിരുന്നു.ഇത്തരത്തിലുള്ള സമീപനം വനം വകുപ്പ് മണ്ണാർക്കാടും സ്വീകരിച്ചാൽ കിഫ കർഷകരുടെ പക്ഷത്ത് നിന്ന് ഏതറ്റം വരെയും പൊരുതുമെന്ന് ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേകരയുടെ അധ്യക്ഷതയിൽ കൂടിയ കിഫ കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ അറിയിച്ചു.ജില്ല കോ ഓർഡിനേറ്റർ ജോമി മാളിയേക്കൽ,കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് വിൻസെന്റ് ഇലവുങ്കൽ,അനീഷ്,രഞ്ജിത്ത് ജോസ് തുടങ്ങിയവർ സംസാരിച്ചു
Post a Comment